ADVERTISEMENT

കോട്ടയം ∙ മലയാള മനോരമ മുൻ സർക്കുലേഷൻ മാനേജർ കീഴുക്കുന്ന് ചെറിയത്ത് പുത്തൻവീട്ടിൽ സി.വി.ഫിലിപ്പോസ് (ബേബി–99) അന്തരിച്ചു. ആറു പതിറ്റാണ്ടോളം മലയാള മനോരമയിൽ ഉദ്യോഗസ്ഥനായിരുന്നു. സി.പി.രാമസ്വാമി അയ്യർ അടച്ചുപൂട്ടിയ ശേഷം 1947ൽ മലയാള മനോരമ വീണ്ടും തുറക്കുന്നതിനു സാക്ഷിയായവരിൽ ഒരാളാണ്. ഓഫിസ് ശരിയാക്കിയെടുക്കാൻ അന്നത്തെ ചീഫ് എഡിറ്റർ കെ.എം.ചെറിയാൻ ചുമതലപ്പെടുത്തിയതു ഫിലിപ്പോസിനെയാണ്. ഇദ്ദേഹത്തിന്റെ പിതാവ് സി.ഇ.വർഗീസും മനോരമ ഉദ്യോഗസ്ഥനായിരുന്നു. 

മൃതദേഹം ഇന്നു വൈകുന്നേരം 5നു വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 11നു സെന്റ് ലാസറസ് പള്ളിയിൽ. ഭാര്യ: പാറമ്പുഴ നെടുമ്പറമ്പിൽ പരേതയായ ചിന്നമ്മ. മക്കൾ: വർഗീസ് ഫിലിപ് (റിട്ട. മാനേജർ, സെയിൽസ് അക്കൗണ്ട്സ്, എംഎം പബ്ലിക്കേഷൻസ്), ചെറിയാൻ ഫിലിപ് (റിട്ട. ചീഫ് മാനേജർ, കാത്തലിക് സിറിയൻ ബാങ്ക്), ഈപ്പൻ ഫിലിപ് (മനോരമ റിട്ട. ഉദ്യോഗസ്ഥൻ), ഉഷ പീടിയേക്കൽ (കങ്ങഴ), കൊച്ചുമോൾ തെക്കേടത്ത് (നൈനാൻ ആൻഡ് കമ്പനി, മാവേലിക്കര). മരുമക്കൾ: മെറീന ഏബ്രഹാം (റിട്ട. പ്രധാനാധ്യാപിക, മുട്ടമ്പലം ഗവ. യുപി സ്കൂൾ), ഉഷ മാത്യു (റിട്ട. പ്രിൻസിപ്പൽ, സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂൾ വെണ്ണിക്കുളം), മിനി കെ.കുര്യൻ (എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ കോട്ടയം), തോമസ് ജേക്കബ് പീടിയേക്കൽ (കങ്ങഴ), തോമസ് ടി.ജോർജ് (മനോരമ റിട്ട. ഉദ്യോഗസ്ഥൻ). 

English Summary:

C V Philipose passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com