ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന്റെ പരാമർശത്തിന്റെ ചുവടുപിടിച്ച്, ‘സിപിഎം എന്തിനു മത്സരിക്കുന്നു’ എന്ന ചോദ്യം കേരളത്തിലെ തിരഞ്ഞെടുപ്പു പ്രചാരണരംഗത്തുയർത്താൻ കോൺഗ്രസ് തീരുമാനിച്ചു. പാർട്ടിയുടെ ചിഹ്നം സംരക്ഷിക്കുകയെന്ന താൽപര്യത്തോടെ സിപിഎം മത്സരിക്കുമ്പോൾ, രാജ്യത്തെ സംരക്ഷിക്കാൻ കോൺഗ്രസ് മത്സരിക്കുന്നുവെന്ന പ്രചാരണം നടത്തും.

പ്രസംഗങ്ങളിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ, പ്രാദേശിക നേതാക്കൾക്കായി സംഘടിപ്പിച്ച ശിൽപശാലയിൽ പാർട്ടി നിർദേശിച്ചു. ഓരോ ലോക്സഭാ മണ്ഡലത്തിൽനിന്ന് 10 വീതം പ്രസംഗകരാണു ശിൽപശാലയിൽ പങ്കെടുത്തത്. പ്രസംഗങ്ങളിൽ ഉപയോഗിക്കേണ്ട 5 രേഖകളും നേതൃത്വം കൈമാറി.

കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾ, യുപിഎ സർക്കാരുകൾ കേരളത്തിലുൾപ്പെടെ നടപ്പാക്കിയ പദ്ധതികൾ, ഇന്ത്യാമുന്നണിയുടെ പ്രാധാന്യം, മതനിരപേക്ഷതയെ ശക്തിപ്പെടുത്തേണ്ടതിന്റെയും വർഗീയതയെ എതിർക്കേണ്ടതിന്റെയും പ്രസക്തി, എന്തുകൊണ്ടു കോൺഗ്രസ് സ്ഥാനാർഥികൾ വിജയിക്കണം തുടങ്ങിയ വിഷയങ്ങളാണു പൊതുവേ അവതരിപ്പിക്കേണ്ടത്.

പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, പ്രവർത്തക സമിതിയംഗങ്ങളായ ശശി തരൂർ, രമേശ് ചെന്നിത്തല, കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ, എം.ലിജു, വി.ടി.ബൽറാം, ജ്യോതി വിജയകുമാർ തുടങ്ങിയവർ പ്രസംഗകരുമായി സംവദിച്ചു. ബ്ലോക്ക്തലം മുതൽ ഡിസിസി വരെയുള്ള നേതാക്കളാണ് എത്തിയത്. ചെറിയാൻ ഫിലിപ്പിന്റെ നേതൃത്വത്തിലാണു പ്രസംഗരേഖകൾ തയാറാക്കിയത്.

English Summary:

'Why is CPM contesting': Congress to raise the question during Loksabha Elections 2024 campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com