ADVERTISEMENT

കോഴിക്കോട് ∙ നഗരത്തിൽ എൻഡിഎ തിരഞ്ഞെടുപ്പ് കൺവൻഷനിൽ മാഹി സ്വദേശികളെയും സ്ത്രീകളെയും മോശമായ രീതിയിൽ ചിത്രീകരിച്ചെന്ന പരാതിയിൽ പി.സി.ജോർജിനെതിരെ കസബ പൊലീസ് കേസെടുത്തു. സിപിഎം മാഹി ലോക്കൽ സെക്രട്ടറിയുടെ പരാതിയിലാണു കേസ്. 21നു വൈകിട്ട് 7ന് എൻഡിഎ മുതലക്കുളം മൈതാനിയിൽ നടത്തിയ കൺവൻഷനിലാണു വിവാദ പ്രസംഗം.

16 വർഷം മുൻപ് മാഹി പ്രദേശത്തുകൂടി നടക്കാൻ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും ഇപ്പോൾ രാജ്യത്തെ സുന്ദരമായ റോഡുള്ള സ്ഥലമായെന്നും പറഞ്ഞുള്ള പ്രസംഗത്തിൽ ആക്ഷേപകരമായ പ്രയോഗങ്ങളുണ്ടെന്നു പരാതിയിൽ ആരോപിക്കുന്നു. ജോർജിനെതിരെ മാഹിയിൽ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടന്നിരുന്നു.

English Summary:

Case against PC George in Kozhikode for Controversial speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com