ADVERTISEMENT

കോട്ടയം ∙ റേഷൻകടകൾ വഴി വിതരണം ചെയ്യാൻ സപ്ലൈകോ ഭക്ഷ്യഭദ്രതാ ഗോ‍ഡൗണിൽ (എൻഎഫ്എസ്എ) എത്തിച്ച ഭക്ഷ്യധാന്യങ്ങളിൽ വലിയ കുറവു കണ്ടെത്തി. മറ്റൊരു ഗോഡൗണിൽ ലക്ഷങ്ങൾ വിലയുള്ള ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാതെ കെട്ടിക്കിടന്നു നശിച്ചതിനെപ്പറ്റി അന്വേഷണവും തുടങ്ങി.

സിവിൽ സപ്ലൈസ് കോർപറേഷന്റെ മാവിളങ്ങിലുള്ള (ചിങ്ങവനം) താലൂക്ക് ഗോഡൗണിൽ 70.8 ടൺ ഭക്ഷ്യധാന്യങ്ങളുടെ കുറവു കണ്ടെത്തിയതു സപ്ലൈകോ ആഭ്യന്തര പരിശോധനാ വിഭാഗം ഓഡിറ്റിലാണ്. 29.36 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. ഗോഡൗണിലെ 3 ഉദ്യോഗസ്ഥരിൽ നിന്ന് ഈ തുക ഈടാക്കാൻ നിർദേശിച്ച് സപ്ലൈകോ അഡീഷനൽ ജനറൽ മാനേജർ നോട്ടിസ് നൽകി. സ്റ്റോക്കിൽ 15443 കിലോ പുഴുക്കലരി , 47264 കിലോ കുത്തരി, 8156 കിലോ ഗോതമ്പ് എന്നിവയുടെ കുറവുണ്ടായതായാണു റിപ്പോർട്ട്.

ജില്ലയിൽ വിതരണം ചെയ്യാനെത്തിച്ച അരിയും ഗോതമ്പും അമയന്നൂരിലെ ഗോ‍ഡൗണിൽ കെട്ടിക്കിടന്നു നശിച്ചതായാണു മറ്റൊരു കണ്ടെത്തൽ. 740 ടൺ കുത്തരിയും 40 ടൺ ഗോതമ്പും നഷ്ടപ്പെട്ടതിനെപ്പറ്റി അന്വേഷിക്കാൻ ഡപ്യൂട്ടി കൺട്രോളർ യു.മോളി 5ന് എത്തും. 10 റേഷൻകടകളിലും പരിശോധന നടക്കും.

English Summary:

Supplyco: Deficiency in food grains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com