ADVERTISEMENT

തിരുവനന്തപുരം∙ കണ്ണൂർ സർവകലാശാലാ സെനറ്റിലേക്ക് ചാൻസലറുടെ പ്രതിനിധികളായി ടി.പത്മനാഭൻ ഉൾപ്പെടെ 20 പേരെ നാമനിർദേശം ചെയ്യും. ഇതു സംബന്ധിച്ച കത്ത് രാജ്ഭവനിൽ നിന്നു വൈസ് ചാൻസലർക്ക് അയച്ചു. സർവകലാശാല വിജ്ഞാപനം ഇറക്കുമ്പോൾ ആണ് ഇതു നിലവിൽ വരിക. ഈ പട്ടികയിൽ ഹൈസ്കൂൾ പ്രഥമാധ്യാപക പ്രതിനിധിയായി എൽപി സ്കൂൾ പ്രഥമാധ്യാപകനെ ആണ് നിർദേശിച്ചിരിക്കുന്നത്. ഇതിൽ മാറ്റം വരും. ഹൈസ്കൂൾ പ്രഥമാധ്യാപകരുടെ പുതിയ പ്രതിനിധിയെ ഉൾപ്പെടുത്തി ആയിരിക്കും സർവകലാശാല വിജ്ഞാപനം ഇറക്കുക.

ഗവർണർ നിർദേശിച്ച പേരുകൾ ചുവടെ.

ഔദ്യോഗിക അംഗങ്ങൾ: പ്രഫ.കെ.ഗംഗാധരൻ (ഡീൻ,ഹ്യുമാനിറ്റീസ്), പ്രഫ.അനിൽ രാമചന്ദ്രൻ(‍‍ഡീൻ, ഫിസിക്കൽ എജ്യുക്കേഷൻ), ഡോ.സൂരജ് എം.ബഷീർ(മോളിക്യുലാർ ബയോളജി വകുപ്പ് മേധാവി), ഡോ.സീത കാക്കോത്ത്(റൂറൽ ആൻഡ് ട്രൈബൽ സോഷ്യോളജി വകുപ്പ് മേധാവി)

മറ്റ് അംഗങ്ങൾ: ഹൈസ്കൂൾ പ്രഥമാധ്യാപകരുടെ പ്രതിധിനിധി: മഹേഷ് ചെറിയാണ്ടി, സ്കൂൾ അധ്യാപകരുടെ പ്രതിനിധി: കൊച്ചുറാണി അഗസ്റ്റിൻ, ഗവേഷണ സ്ഥാപനങ്ങളുടെ പ്രതിനിധി: ഡോ.കെ.മുരളീധരൻ, വ്യവസായ പ്രതിനിധി: മഹേഷ് ചന്ദ്ര ബാലിഗ, സാഹിത്യകാരൻ: ടി.പത്മനാഭൻ, പത്രപ്രവർത്തകൻ: യു.പി.സന്തോഷ്, അഭിഭാഷകർ: കെ.കരുണാകരൻ നമ്പ്യാർ, ഇ.ആർ.വിനോദ്, കായികം: ബിജു ഉമ്മർ, ഭാഷാ ന്യൂനപക്ഷം:ഡോ.എം.രത്നാകര(കന്നഡ), ആരോഗ്യ രംഗം: ഡോ.കെ.പ്രപഞ്ച്(ആയുർവേദം), സാങ്കേതികം:പ്രഫ.പി.സോമൻ.

വിദ്യാർഥി പ്രതിനിധികൾ: അയിഷ ഫിദ(ഹ്യുമാനിറ്റീസ്), ശ്രുതി രമേശൻ(സയൻസ്), കെ.സി.ആഷിക സന്തോഷ്(സ്പോർട്സ്), പി.ഹർഷ(ഫൈൻ ആർട്സ്).

English Summary:

T. Padmanabhan to Kannur University Senate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com