ADVERTISEMENT

കൊച്ചി ∙ ആലുവയിൽ നമ്പറിടാത്ത കെട്ടിടത്തിൽ ഡിജെ പാർട്ടി നടത്തി ബാർ കൗണ്ടറിനു സമാനമായ രീതിയിൽ അനധികൃതമായി മദ്യം വിൽപന നടത്തിയെന്ന എക്സൈസ് കേസിൽ കെട്ടിട ഉടമയായ പി.വി. അൻവർ എംഎൽഎയെ പ്രതിയാക്കിയില്ലെന്ന് ആരോപിച്ചു നൽകിയ ഹർജിയിൽ നാലാഴ്ചയ്ക്കകം ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി ആഭ്യന്തര സെക്രട്ടറിക്കു നിർദേശം നൽകി.

ഹർജിക്കാരനായ മലപ്പുറം സ്വദേശി കെ.വി. ഷാജി ജനുവരി 15നു നൽകിയ നിവേദനത്തിൽ തീരുമാനമെടുക്കാനാണു ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടത്. ആലുവയിൽ ജോയ് മാത്യു ക്ലബ് എന്ന കെട്ടിടത്തിൽ 2018 ഡിസംബർ 8ന് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ 19 ലീറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 6.5 ലീറ്റർ ബീയറും എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നെന്നു ഹർജിയിൽ അറിയിച്ചു. കേസിൽ 5 പേരെ അറസ്റ്റ് ചെയ്തിരുന്നു. 

എക്സൈസ് കേസ് റജിസ്റ്റർ ചെയ്തെങ്കിലും ഈ കെട്ടിട ഉടമയായ പി.വി. അൻവറിനെയും സൂക്ഷിപ്പുകാരൻ അലി അക്ബറിനെയും പ്രതി ചേർത്തില്ല. രാഷ്ട്രീയസ്വാധീനം മൂലമാണ് ഇരുവരെയും എക്സൈസ് ഉദ്യോഗസ്ഥർ ഒഴിവാക്കിയതെന്നാണു പരാതി.

English Summary:

Decision on complaint against PV Anwar within four weeks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com