ADVERTISEMENT

കൊച്ചി ∙ കൊട്ടിഘോഷിച്ച് 1500 കോടിയുടെ കെ ഫോൺ പദ്ധതി കൊണ്ടുവന്നതു മുഖ്യമന്ത്രിയുടെ സ്വന്തക്കാർക്കും ബന്ധുക്കൾക്കും ഖജനാവു കൊള്ളയടിക്കാനെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിക്കു പങ്കാളിത്തമുള്ള കമ്പനികൾ ഉൾപ്പെട്ട സാഹചര്യത്തിൽ കെ ഫോൺ അഴിമതി സിബിഐ അന്വേഷിക്കണമെന്നും സതീശൻ പറഞ്ഞു.

18 മാസം കൊണ്ടു പൂർത്തിയാക്കുമെന്ന് അവകാശപ്പെട്ട് 1500 കോടി രൂപ മുടക്കി 2017ൽ കൊണ്ടുവന്ന പദ്ധതി 2024ലും നടപ്പായില്ല. ടെൻഡർ നടപടിക്കു ശേഷം 1000 കോടിയുടെ പദ്ധതിയിൽ 50% ടെൻഡർ അധികം നൽകി 1500 കോടിയാക്കി ഉയർത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ പ്രസാഡിയോ എന്ന കമ്പനിയും കരാറിനു പിന്നിലുണ്ടായിരുന്നു – സതീശൻ ആരോപിച്ചു.

English Summary:

CBI should investigate KFON scam demands VD Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com