ADVERTISEMENT

തലശ്ശേരി ∙ പാനൂരിൽ നിർമാണത്തിനിടെ ബോംബ് പൊട്ടി ഒരു ‍‍ഡിവൈഎഫ്ഐ പ്രവർത്തകൻ മരിക്കുകയും 3 പേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളായ 9 ഡിവൈഎഫ്ഐ പ്രവർത്തകരെ 18 വരെ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് പൊലീസ് കസ്റ്റ‍ഡിയിൽ വിട്ടു. 3 മുതൽ 11 വരെ പ്രതികളായ പാനൂർ പുത്തൂർ പാടാൻമൊട്ട ഒറവുള്ളകണ്ടിയിൽ വീട്ടിൽ അരുൺകുമാർ (29), ചെറുപ്പറമ്പ് അടുപ്പുകൂട്ടിയപറമ്പത്ത് ഷെബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പ് വയക്കാരന്റവിട കെ.അതുൽ (30), ചിരക്കണ്ടിമ്മൽ വീട്ടിൽ സായൂജ് (24), മീത്തലെ കുന്നോത്തുപറമ്പ് പല്ലേരി വടക്കയിൽ വീട്ടിൽ അമൽബാബു (29), മുളിയാന്തോട് കരിപ്പുന്നംകാട്ടിൽ വീട്ടിൽ മിഥുൻലാൽ (29), ചെറുപ്പറമ്പ് ജാൻസി റോഡ് തങ്കേശപ്പുരയിൽ ഷിജാൽ (28), കരിയാവുള്ളതിൽ ചാലിൽ വീട്ടിൽ അക്ഷയ് (25), പുല്ലാഞ്ഞിയോട്ടുകാവിന് സമീപം കണ്ണംപൊയിൽ കല്ലായിന്റവിട വീട്ടിൽ കെ.അശ്വന്ത് (24) എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്.

 ഒട്ടേറെ ബോംബുകൾ സംഭവ സ്ഥലത്തിനടുത്തുനിന്ന് കണ്ടെടുത്തെന്നും പ്രതികൾ ബോംബ് നിർമിച്ച് എന്തിനെന്ന കാര്യത്തിൽ മൊഴികളിൽ വൈരുധ്യമുണ്ടെന്നും അതിനാൽ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ പാനൂർ പൊലീസ് പറഞ്ഞു.  വെടിമരുന്നിനായി ഇതര സംസ്ഥാനങ്ങളിൽ പോയതായി സംശയമുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പറയുന്നു. ഈമാസം 5ന് രാത്രി 12.30ന് ആണ്, നിർമാണത്തിലുള്ള വീടിന്റെ ടെറസിൽ ബോംബ് പൊട്ടി ഒരാൾ മരിച്ചത്. കേസിലെ ഒരു പ്രതി വിനീഷ് ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

English Summary:

Panoor bomb blast: Accused released into police custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com