ADVERTISEMENT

തിരുവനന്തപുരം∙ 1972 ലെ പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് അനുസരിച്ചുള്ള പരമാവധി ഗ്രാറ്റുവിറ്റിക്ക് എയ്ഡഡ് കോളജുകളിലെ അധ്യാപകർക്ക് അർഹത ഉണ്ടെന്നു ലോകായുക്ത. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലെ അധ്യാപികയായിരുന്ന സവിത തങ്കച്ചി നൽകിയ പരാതിയിലാണു ലോകായുക്ത ശുപാർശ. എയ്ഡഡ് കോളജ് അധ്യാപകർക്ക് കെഎസ്ആർ പ്രകാരം ഉള്ള ഗ്രാറ്റുവിറ്റിക്കു മാത്രമേ അർഹത ഉള്ളൂ എന്ന അടിസ്ഥാനത്തിൽ പരാതിക്കാരിക്ക് 7 ലക്ഷം രൂപ മാത്രമാണു ഗ്രാറ്റുവിറ്റി അനുവദിച്ചത്. 

എന്നാൽ 1972 ലെ പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ടാണ് എയ്ഡഡ് കോളജ് അധ്യാപകർക്കു ബാധകമെന്നു കണ്ടെത്തിയാണു ലോകായുക്ത ഇപ്രകാരം ശുപാർശ ചെയ്തത്. ഇതനുസരിച്ചു പരാതിക്കാരിക്കു ലഭിക്കുന്ന ഗ്രാറ്റുവിറ്റി 10 ലക്ഷമായി ഉയരും. പരാതി സർക്കാരിന്റെ നടപടി റിപ്പോർട്ടിനായി ജൂൺ 25ലേക്കു മാറ്റി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപ ലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു പരാതി പരിഗണിച്ചത്.

English Summary:

Lokayukta said to pay higher gratuity to aided college teachers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com