ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിൽ വ്യാപകമായ അഴിമതിയുണ്ടെങ്കിലും അതെല്ലാം a അത്തരത്തിലാണു സംവിധാനങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സഹകരണ ബാങ്ക് മേഖലയിലെ ക്രമക്കേടുകൾ സാധാരണക്കാരനു നേരെയുള്ള കുറ്റകൃത്യമാണെന്നും അതിനാലാണ് താൻ ഈ വിഷയം സജീവമായി ഉയർത്തുന്നതെന്നും ഏഷ്യാനെറ്റ് ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 

‘പലവിധ ആവശ്യങ്ങൾക്കായി പാവങ്ങൾ സൂക്ഷിച്ച പണമാണത്. മൂന്നൂറോളം സഹകരണ ബാങ്കുകൾ കേരളത്തിൽ ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലാണ്. ഒരു ലക്ഷം കോടിയോളം രൂപ ഈ ബാങ്കുകളിലുണ്ടെന്നാണു മനസ്സിലാക്കുന്നത്. ബാങ്കുകൾ ഭരിക്കുന്നവർ ഈ പണം ഉപയോഗിച്ചു വസ്തുവകകൾ വാങ്ങിക്കൂട്ടി’– മോദി ആരോപിച്ചു.

ഒരു ബാങ്കുമായി ബന്ധപ്പെട്ട് 90 കോടി രൂപയുടെ സമ്പാദ്യണ് ഇ.ഡി പിടിച്ചെടുത്തതെന്നും ഈ പണം ബാങ്കിലെ നിക്ഷേപകർക്കു തിരികെ നൽകാനാണു ശ്രമമെന്നും കരുവന്നൂർ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ നിയമോപദേശം തേടിയെന്നും പണം തിരികെ നൽകാൻ നീക്കം നടത്താൻ ഇ.ഡിയോടും അഭ്യർഥിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

 തനിക്കിതു തിരഞ്ഞെടുപ്പു വിഷയമല്ലെന്നും സാധാരണക്കാരുടെ ജീവിത പ്രശ്നമാണെന്നും വിശദീകരിച്ചു. ഗവർണറെ വഴി തടയുന്ന ഇടതുപക്ഷത്തിന്റെ രീതി നിന്ദ്യമാണ്. ശത്രുരാജ്യങ്ങൾ പോലും നയതന്ത്ര പ്രതിനിധികൾക്കു സുരക്ഷ നൽകും.  ബിജെപി ക്രൈസതവർക്കൊപ്പമാണ്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കള്ളത്തരം ക്രൈസ്തവർക്ക് മടുത്തു. പള്ളിത്തർക്കത്തിൽ ഇടപെടണമെന്നു തന്നെ വന്നുകണ്ട ബിഷപ്പുമാർ ആവശ്യപ്പെട്ടിരുന്നു–നരേന്ദ്ര മോദി പറഞ്ഞു.  

‘രാഹുലിനെതിരെ കേരള മുഖ്യമന്ത്രിയെപ്പോലെ രൂക്ഷമായി ഞാൻ പോലും പ്രതികരിച്ചിട്ടില്ല’

മുംബൈ ∙ അമേഠിയിലേതുപോലെ വയനാട്ടിൽനിന്നും രാഹുൽ ഗാന്ധി ഓടിരക്ഷപ്പെടുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം. കോൺഗ്രസിന്റെ രാജകുമാരനും അദ്ദേഹത്തിന്റെ സംഘവും വയനാട്ടിൽ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. അവിടെ 26നു തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ‘രാജകുമാരൻ’ മറ്റൊരു സുരക്ഷിത മണ്ഡലത്തിലേക്കു മാറിയേക്കും – മഹാരാഷ്ട്രയിലെ നാന്ദേഡിലെ യോഗത്തിൽ മോദി പറഞ്ഞു.

‘ഇന്ത്യാമുന്നണിയിലെ പാർട്ടികൾ പരസ്പരം പോരടിക്കുകയാണ്. കേരള മുഖ്യമന്ത്രി കോൺഗ്രസിനും രാഹു‍ൽ ഗാന്ധിക്കുമെതിരെ കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചു. ഞാൻ പോലും അത്ര രൂക്ഷമായി പ്രതികരിച്ചിട്ടില്ല’– രാഹുൽ–പിണറായി വാക്പോരിനെ പരാമർശിച്ച് മോദി പറഞ്ഞു. ചില നേതാക്കൾ പാർലമെന്റിലെത്താൻ രാജ്യസഭയുടെ പിൻവാതിലാണ് തിരഞ്ഞെടുത്തിട്ടുള്ളതെന്നും സോണിയ ഗാന്ധിയെ പേരെടുത്തു പറയാതെ പരാമർശിച്ചു. താമസസ്ഥലം ഉൾപ്പെടുന്ന മണ്ഡലത്തിൽ സ്വന്തം സ്ഥാനാർഥി ഇല്ലാത്തതിനാൽ പാർട്ടി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ കഴിയാത്ത പ്രതിസന്ധിയിലാണ് കോൺഗ്രസിനെ നിയന്ത്രിക്കുന്ന കുടുംബമെന്നും അദ്ദേഹം പറഞ്ഞു.  

English Summary:

System to cover up corruption in Kerala says Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com