ADVERTISEMENT

കൊച്ചി∙ 12 വർഷത്തിനുശേഷം മകളെ ആദ്യമായി കാണാനുള്ള പ്രേമകുമാരിയുടെ ആഗ്രഹം ഇന്നലെ സാധ്യമായില്ല. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയയെ കാണാൻ യെമനിലെത്തിയ അമ്മ പ്രേമകുമാരിക്ക് ഇന്ന് മകളെ കാണാൻ സാധിക്കുമെന്നാണു പ്രതീക്ഷ.

ഇന്നലെ രാവിലെ 11 മണിയോടെ (ഇന്ത്യൻ സമയം) റോഡ്മാർഗം ഏദനിൽനിന്നു സനയിലെത്തിയ പ്രേമകുമാരി ‌മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം വഴി ജയിൽ അധികൃതർക്ക് അപേക്ഷ നൽകി. നടപടിക്രമങ്ങൾ പൂർത്തിയായാൽ ഇന്ന് അമ്മയും മകളും തമ്മിലുള്ള സമാഗമം സാധ്യമാകുമെന്നാണു പ്രതീക്ഷയെന്നു സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിൽ പ്രതിനിധികൾ അറിയിച്ചു.

English Summary:

Nimisha Priya mother Premakumari could not see her

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com