ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ടിങ് ശതമാനം ഇടിഞ്ഞതിൽ അമ്പരന്ന് മുന്നണികൾ. 2019 നെ അപേക്ഷിച്ച് 6 ശതമാനത്തോളമാണു പോളിങ് കുറഞ്ഞത്. 71.90% പോളിങ് നടന്നതായാണ് ഇന്നലത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. 2019 ൽ 77.84% ആയിരുന്നു പോളിങ്. വോട്ടെടുപ്പ് ദിനം രാത്രി 9 മണിയോടെ 70.35% ആയിരുന്നു പോളിങ് ശതമാനം. ഇന്നലെ പുതുക്കിയ കണക്കുകളിൽ ഒരു ശതമാനത്തിലേറെ വർധിച്ചു. വീട്ടിലിരുന്നു വോട്ടു ചെയ്തവരുടെയും നിലവിലുള്ള തപാൽ വോട്ടുകളുടെയും എണ്ണം ചേർക്കുകയും ബാലറ്റ് വോട്ടുകളുടെ കണക്കു പുതുക്കുകയും ചെയ്തപ്പോഴാണ് ശതമാനക്കണക്ക് ഉയർന്നത്. അര ലക്ഷത്തിലേറെ സൈനികരുടെ സർവീസ് ബാലറ്റ് തപാൽമാർഗം സ്വീകരിക്കാൻ വോട്ടെണ്ണൽ ദിനമായ ജൂൺ 4 രാവിലെ വരെ സമയമുള്ളതിനാൽ പോളിങ് ശതമാനം അൽപം കൂടി ഉയരും. 

ആകെ പോളിങ് ശതമാനം: 71.90 
ആകെ വോട്ടർമാർ 2,77,49,159 
ബൂത്തിൽ പോൾ ചെയ്ത വോട്ടുകൾ 1,97,48,764 
വീട്ടിലിരുന്നു വോട്ടു ചെയ്തവർ 1,65,205 
തപാൽ ബാലറ്റുകൾ (ഇതുവരെ) 39,111 
ആകെ പോൾ ചെയ്ത വോട്ടുകൾ 1,99,53,080 

20 മണ്ഡലങ്ങളിലെ % 

1. തിരുവനന്തപുരം: 66.46 
2. ആറ്റിങ്ങൽ: 69.40 
3. കൊല്ലം: 68.09 
4. പത്തനംതിട്ട: 63.35 
5. മാവേലിക്കര: 65.91 
6. ആലപ്പുഴ: 74.90 
7. കോട്ടയം: 65.60 
8. ഇടുക്കി: 66.53 
9. എറണാകുളം: 68.27 
10. ചാലക്കുടി: 71.84 
11. തൃശൂർ: 72.79 
12. പാലക്കാട്: 73.37 
13. ആലത്തൂർ: 73.20 
14. പൊന്നാനി: 69.21 
15. മലപ്പുറം: 72.90 
16. കോഴിക്കോട്: 75.42 
17. വയനാട്: 73.48 
18. വടകര: 78.08 
19. കണ്ണൂർ: 76.92 
20. കാസർകോട്: 75.94 

(വീട്ടിൽ വോട്ടു ചെയ്തവരുടെയും തപാൽ വോട്ടുകളുടെയും മണ്ഡലം തിരിച്ചുള്ള കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടില്ല) 
ബൂത്തിൽ എത്തി വോട്ടു ചെയ്തവരുടെ വിശദാംശങ്ങൾ
പുരുഷന്മാർ: 94,67,612 (70.57%) 
സ്ത്രീകൾ: 1,02,81,005 (71.72%) 
ട്രാൻസ്‌ജെൻഡർ: 147 (40.05%) 

English Summary:

Polling: 71.90%; 6% less than 2019; Fronts in surprise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com