ADVERTISEMENT

പാലക്കാട് ∙ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച കൽപാത്തി വലിയപാടം ‘പ്രണാമ’ത്തിൽ എം.വി.രാജൻ (95) അന്തരിച്ചു. 14 വർഷത്തോളം നെഹ്റുവിനൊപ്പം പ്രവർത്തിച്ച അദ്ദേഹം ജവാഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ട്, തീൻമൂർത്തി ഭവനിലെ ജവാഹർലാൽ നെഹ്റു സ്മാരക ലൈബ്രറി ആൻഡ് മ്യൂസിയം എന്നിവയുടെ രൂപീകരണത്തിൽ സഹകരിച്ചു. 

പരേതയായ ജയലക്ഷ്മിയാണു ഭാര്യ. സംസ്കാരം നടത്തി. 1949ൽ വിദേശ മന്ത്രാലയത്തിൽ ജോലി നേടിയ അദ്ദേഹം 1950ൽ നെഹ്റുവിന്റെ പ്രൈവറ്റ് സെക്രട്ടറിമാരിൽ ഒരാളായി. നെഹ്റുവിന്റെ പുസ്തകങ്ങൾ, കത്തുകൾ, ലേഖനങ്ങൾ എന്നിവയെല്ലാം ക്രോഡീകരിച്ചു സൂക്ഷിക്കുന്നതിൽ പങ്കുവഹിച്ചു. അല‍ഹബാദിലെ ആനന്ദ്ഭവൻ മ്യൂസിയത്തിന്റെ പ്രവർത്തനത്തിലും ഇന്ദിര മെമ്മോറിയൽ ട്രസ്റ്റ് രൂപീകരണത്തിനും സഹായിച്ചു. 20 വർഷത്തിലേറെയായി കൽപാത്തിയിലായിരുന്നു താമസം. 

English Summary:

Jawaharlal Nehru's former secretary MV Rajan passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com