ADVERTISEMENT

തിരുവനന്തപുരം ∙ എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 8 നും പ്ലസ്ടു ഫലം മേയ് 9 നും ഉച്ചകഴിഞ്ഞു മൂന്നിനു പ്രഖ്യാപിക്കും. 4,27,105 വിദ്യാർഥികളാണ് എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്. ഇതിനൊപ്പം ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും പ്രഖ്യാപിക്കും. 4,41,120 വിദ്യാർഥികളാണ് പ്ലസ്ടു പരീക്ഷ എഴുതിയത്. 29,300 പേരെഴുതിയ വിഎച്ച്എസ്ഇ പരീക്ഷാ ഫല പ്രഖ്യാപനവും 9ന് ആണ്.

ഇക്കൊല്ലം നേരത്തേയാണു ഫലപ്രഖ്യാപനമെന്നും പ്ലസ് വൺ പ്രവേശന നടപടികളും അതനുസരിച്ചു വൈകാതെ ആരംഭിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പ്ലസ് വണിന് ആവശ്യമായ സീറ്റുകളും ബാച്ചുകളും ഉറപ്പാക്കുമെന്നും 25 കുട്ടികളില്ലാത്ത ബാച്ചുകൾ തൽക്കാലം ഒഴിവാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

English Summary:

SSLC Result on 8th; Plus two result on 9th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com