ADVERTISEMENT

തിരുവനന്തപുരം ∙ വൈദ്യുതി ആവശ്യം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം ഇന്ന് ഉണ്ടായേക്കും. എന്നാൽ, സംസ്ഥാനത്തൊട്ടാകെ നിശ്ചിത സമയത്തേക്കു വൈദ്യുതി മുടങ്ങുന്ന സൈക്ലിക് ലോഡ് ഷെഡിങ്ങിനു സാധ്യത കുറവാണ്.

പ്രതിസന്ധിയെക്കുറിച്ചു മന്ത്രിസഭാ യോഗം ചർച്ച നടത്തി. പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങൾ മന്ത്രിക്കു ബോർഡ് നൽകിയിട്ടുണ്ട് വൈദ്യുതി ക്ഷാമം ഉള്ളപ്പോഴാണ് സൈക്ലിക് ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നത്. വൈദ്യുതി ലഭ്യമാണെങ്കിലും വിതരണം ചെയ്യുന്ന ലൈനുകളുടെ ശേഷിക്ക് അപ്പുറത്തേക്ക് ലോഡ് ഉയരുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഇതു പരിഹരിക്കാൻ, അമിത ലോഡ് ഉണ്ടാകുന്ന മേഖലകളിൽ പ്രശ്നമുണ്ടാകുമ്പോൾ മാത്രം വിതരണം നിർത്തിവയ്ക്കുകയാണ് ഒരു മാർഗം.

സബ്സ്റ്റേഷനുകളിൽ നിന്നുള്ള ലൈനുകൾ ഓഫ് ചെയ്ത് ഇതു നടപ്പാക്കാം. ഇത്തരം പ്രദേശങ്ങൾ ഏറെയുള്ളത് ആലപ്പുഴ, കൊല്ലം, ഇടുക്കി, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്. 100– 150 മെഗാവാട്ട് ഉപയോഗം കുറയ്ക്കുന്നതിന് വ്യാപാരി വ്യവസായികളോടും വ്യവസായ സ്ഥാപനങ്ങളോടും രാത്രിയിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അഭ്യർഥിക്കാനും തീരുമാനിച്ചു.

English Summary:

Electricity regulation will come; No load shedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com