Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലസിതാ പാലയ്ക്കലിന് അവഹേളനം: വനിതാ കമ്മിഷൻ കേസെടുത്തു

Kerala-Womens-Commission

തിരുവനന്തപുരം∙ സമൂഹ മാധ്യമങ്ങളിലൂടെ ബിജെപി വനിതാ നേതാവ് ലസിതാ പാലയ്ക്കലിനെ അപകീർത്തിപ്പെടുത്തിയതുമായി ബന്ധപ്പെട്ടു മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേരള വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

സാബു എന്നയാൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ചു എന്നായിരുന്നു വാർത്ത. സംഭവം അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയോടു കമ്മിഷൻ ആവശ്യപ്പെട്ടു.

സാബുവിന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച്

കായംകുളം∙ ബിജെപി വനിതാ നേതാവിന് എതിരെ സമൂഹമാധ്യമത്തിൽ അശ്ലീല പോസ്റ്റിട്ട സിനിമാ നടൻ സാബുമോന്റെ കായംകുളത്തെ വീട്ടിലേക്കു യുവമോർച്ച ജില്ലാ കമ്മിറ്റി മാർച്ച് നടത്തി.

പരാതിയിൽ കേസെടുത്തിട്ടും ഇയാളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണു മാർച്ച്. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.സാജൻ അധ്യക്ഷത വഹിച്ചു.