Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ കോളജ് ഓർഡിനൻസ് ഒപ്പിട്ടത് ഭരണപക്ഷ–പ്രതിപക്ഷ നിർബന്ധത്തിൽ: ഗവർണർ

p.-sathasivam ഗവർണർ പി.സദാശിവം

മലപ്പുറം∙ താൽപര്യമില്ലാതിരുന്നിട്ടും ഭരണപക്ഷ, പ്രതിപക്ഷ നിർബന്ധത്തെ തുടർന്നാണ് കരുണ, കണ്ണൂർ മെഡിക്കൽ കോളജ് ഓർഡിനൻസിൽ ഒപ്പിട്ടതെന്ന് ഗവർണർ പി.സദാശിവം. ഓർഡിനൻസിനെതിരെയുള്ള സുപ്രീംകോടതി വിധി പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. മലപ്പുറം മമ്പാട് എംഇഎസ് കോളജ് സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കണ്ണൂർ, പാലക്കാട് കരുണ മെഡിക്കൽ കോളജുകളിൽ 2016–17ൽ ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം ലഭിച്ച 180 വിദ്യാർഥികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ഇറക്കിയ ഓർഡിനൻസ് നേരത്തെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ജുഡീഷ്യറിയുടെ അധികാരത്തിൽ ഇടപെട്ടുവെന്ന വിമർശനവുമുയർന്നു. ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം നേടിയവരെ സംരക്ഷിക്കുന്നതിനാണ് ഓർഡിനൻസ് പുറത്തിറക്കിയത്. ഇതു ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സുപ്രീം കോടതി നിരീക്ഷണം.