ADVERTISEMENT

ആലപ്പുഴ ∙ ഒറ്റമശേരി ഇരട്ടക്കൊല കേസിൽ ഒന്നു മുതൽ അഞ്ചു വരെ പ്രതികൾ കുറ്റക്കാരെന്ന് അഡിഷനൽ സെഷൻസ് ജഡ്ജി സി.എൻ.സീത. ശിക്ഷ ഓഗസ്റ്റ് മൂന്നിനു പറയും. ഒന്നാം പ്രതി പോൾസണെ വിയ്യൂർ ജയിലിലെ ശുചി മുറിയിൽ വീണു പരുക്കേറ്റതിനാൽ കോടതിയിൽ ഹാജരാക്കിയില്ല.

പട്ടണക്കാട് കാട്ടുങ്കൽ ജോൺസൺ (42), കളത്തിൽ സുബിൻ (28) എന്നിവർ ബൈക്കിൽ പോകുമ്പോൾ ലോറി ഇടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. ഒറ്റമശേരി സെന്റ് പീറ്റേഴ്സ് ബസ് സ്റ്റോപ്പിനു സമീപം 2015 നവംബർ 11നു വൈകിട്ട് 6.15നാണ് സംഭവം.

പട്ടണക്കാട് തയ്യിൽ പോൾസൺ (34) സഹോദരൻ താലിഷ് (38) എന്നിവർക്ക് ജോൺസണോട് ഉണ്ടായിരുന്ന മുൻവൈരാഗ്യമാണു കൊലപാതകത്തിനു കാരണം. പ്രതികളായ ലോറി ഡ്രൈവർ ചേർത്തല ഇല്ലത്തുവെളി സിബു (43), തണ്ണീർമുക്കം മേലെപ്പൊക്കാട്ടുചിറ അജേഷ് (32), സഹോദരൻ വിജേഷ് (35) എന്നിവരെ കോടതി വിട്ടയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com