ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് കാലത്ത്  കേരളത്തിലേക്കു മടങ്ങുന്ന മലയാളികൾക്ക് കെഎസ്എഫ്ഇയുടെ സ്വർണപ്പണയ വായ്പാ പദ്ധതി. 1 ലക്ഷംരൂപവരെ വായ്പയായി നൽകും. ആദ്യ നാല് മാസത്തേക്ക് പലിശ 3%. തുടർന്ന്  സാധാരണ പലിശ. നോർക്ക ഐഡിയുള്ള, ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് വന്ന പ്രവാസികൾക്കും ഇതേ വായ്പ ലഭിക്കും. പ്രവാസി ചിട്ടിയിലെ അംഗങ്ങൾക്ക് ഒന്നര ലക്ഷം രൂപ വരെ 3% പലിശയിൽ വായ്പ നൽകും. 10,000 രൂപ വരെയുള്ള സ്വർണപ്പണയ വായ്പ നിലവിലുള്ള പലിശ നിരക്കിൽനിന്ന് 1% കുറച്ച് 8.5 % പലിശയ്ക്ക് ലഭ്യമാക്കും.

ചെറുകിട വ്യാപാരികൾക്ക് 1 ലക്ഷം രൂപ വരെ വായ്പ നൽകും. കാലാവധി 24 മാസം. ഡെയ്‌ലി ഡിമിനിഷിങ് രീതിയിൽ 11.5 % ആണ് പലിശ. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പലിശ 11%. എഫ്ഡി ,ബാങ്ക് ഗ്യാരൻറി, സ്വർണം എന്നിവ ജാമ്യം നൽകുന്നവർക്ക് 10.5% പലിശ. വ്യാപാരികൾക്ക് 2 വർഷം കാലാവധിയുള്ള ഗ്രൂപ്പ് വായ്പ നൽകും. ഓരോ ഗ്രൂപ്പിലും 20 പേർ വീതം. എല്ലാ മാസവും നിശ്ചിത തുക എല്ലാവരും അടയ്ക്കണം. 4 മാസത്തിനുശേഷം ആവശ്യക്കാർക്ക് ചിട്ടി വായ്പാ പദ്ധതിയുടെ ഭാഗമായുള്ള തുക മുൻകൂറായി നൽകും. 4 മാസത്തിനുശേഷം തുക കൈപ്പറ്റുന്നവർക്ക് നേരത്തെ എടുക്കുന്ന അംഗങ്ങളേക്കാൾ കൂടുതൽ തുക ലഭിക്കും.

കുടിശ്ശികക്കാർക്ക് ആശ്വാസമായി ജൂൺ 30 വരെ എല്ലാ റവന്യൂ റിക്കവറിയും നിർത്തിവയ്ക്കും. 2019–20 ലെ കുടിശ്ശിക നിവാരണ ഇളവ് പദ്ധതികൾ ജൂൺ 30 വരെ നീട്ടി. പിഴപ്പലിശ ബാധകമായ എല്ലാ പദ്ധതികളുടേയും 2020 മാർച്ച് 31മുതൽ 2020 ജൂൺ 30വരെയുള്ള കാലയളവിലെ തവണകൾക്ക് പിഴപ്പലിശ ഒഴിവാക്കി.

English Summary: Gold Loan for NRI's

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com