ADVERTISEMENT

മലപ്പുറം ∙ പ്രിയങ്ക ഗാന്ധിയുടെ അയോധ്യ പ്രസ്താവനയിൽ വിയോജിപ്പ് രേഖപ്പെടുത്തി മുസ്‌ലിം ലീഗ്. പരാമർശം അസ്ഥാനത്താണെന്നു പാർട്ടി ദേശീയ സമിതി യോഗത്തിനു ശേഷം ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ പറഞ്ഞു.

കോൺഗ്രസ് ഇതുവരെയെടുത്ത നിലപാടിൽനിന്ന് വ്യത്യസ്തമാണ് കഴിഞ്ഞ ദിവസത്തെ പ്രിയങ്കയുടെ പരാമർശം. സമാന പരാമർശം നടത്തിയ മറ്റു കോൺഗ്രസ് നേതാക്കളുടെ കാര്യവും കൂടി ചേർത്താണ് വിയോജിപ്പ്. സാമുദായിക ധ്രുവീകരണത്തിലേക്കു നീങ്ങാൻ സാധ്യതയുള്ളതിനാൽ അയോധ്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവാദത്തിലേക്കു കടക്കാൻ ആഗ്രഹിക്കുന്നില്ല. മതനിരപേക്ഷ നിലപാടുള്ള വിവിധ മത-സാംസ്കാരിക സംഘടനകളുമായി ആലോചിച്ച ശേഷമാണ് തീരുമാനമെന്നും നേതാക്കൾ പറഞ്ഞു.

English Summary: Muslim League worried over Priyanka Gandhi's statement on Ram Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com