ADVERTISEMENT

കോട്ടയം ∙ രാജ്യത്തെ നടുക്കിയ കരിപ്പൂർ വിമാനാപകടത്തിൽ വിമാനത്താവളത്തിന്റെ സുരക്ഷയിൽ ആശങ്ക പ്രകടപ്പിച്ച് എഴുത്തുകാരൻ ബെന്യാമിൻ. ഭാഗ്യം കൊണ്ട് മാത്രമാണ് കരിപ്പൂരിൽ വിമാന അപകടങ്ങൾ ഉണ്ടാവാത്തതെന്നു മുൻ വ്യോമയാന മന്ത്രി വയലാർ രവി പറഞ്ഞിട്ടുണ്ട്. ആ ഭാഗ്യമാണ് ഇന്നലെ നമുക്ക് നഷ്ടമായത്. ഇനിയെങ്കിലും അതിന്റെ സുരക്ഷയെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നു സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

ബെന്യാമിന്റെ കുറിപ്പിൽനിന്ന്:

വയലാർ രവി വ്യോമയാന മന്ത്രി ആയിരുന്ന കാലത്ത് പറഞ്ഞ ഒരു കാര്യമുണ്ട്. ‘ഇന്ത്യയിലെ ഏറ്റവും അപകടം പിടിച്ച എയർപോർട്ടുകളിൽ ഒന്നാണ് കരിപ്പൂർ. അത് അടച്ചുപൂട്ടണം എന്നൊരു റിപ്പോർട്ട് വിദഗ്ധ സമിതിയുടേതായി കിട്ടിയിട്ടുണ്ട്. പക്ഷേ രാഷ്ട്രീയ കാരണങ്ങളാൽ അത് പുറത്തുപറയാൻ കഴിയില്ല. ഭാഗ്യം കൊണ്ട് മാത്രമാണ് അവിടെ വിമാന അപകടങ്ങൾ ഉണ്ടാവാത്തത്’ എന്ന്. ആ ഭാഗ്യമാണ് ഇന്നലെ നമുക്ക് നഷ്ടമായത്.

ഇനിയെങ്കിലും അതിന്റെ സുരക്ഷയെക്കുറിച്ച് ഗൗരവമായി നാം ചിന്തിക്കണം. അങ്ങനെ ഒരു റിപ്പോർട്ട് ഉണ്ടെങ്കിൽ അതു കണ്ടെടുത്ത് വീണ്ടും പഠിക്കണം. സങ്കുചിതമായ പ്രാദേശികവാദം വെടിഞ്ഞ് വേണ്ട നടപടികൾ കൈക്കൊള്ളണം. റൺവേയുടെ വികസനം നടക്കണം. സുരക്ഷ വർധിപ്പിക്കണം. ഭാഗ്യം കൊണ്ടു മാത്രം ഒഴിവാക്കപ്പെടേണ്ട ഒന്നല്ല അപകടങ്ങൾ. ഇനിയും ഒരു അപകടം താങ്ങാനുള്ള കരുത്ത് കേരളത്തിനില്ല.

English Summary: Writer Benyamin comments on Karipur plane crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com