ADVERTISEMENT

കോഴിക്കോട്∙ രോഗിയുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെ ഇരിങ്ങാടൻ പള്ളി ബൈപാസിലാണ് അപകടം ഉണ്ടായത്.

യാത്രക്കാരായ കൊയിലാണ്ടി സ്വദേശികളായ ഗിരീഷ്, ഭാര്യ മിനി, മകൾ അനഘ എന്നിവരും ഡ്രൈവർ സുബൈറുമാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. ഇവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഗിരീഷിനെ മെഡിക്കൽ കോളജിൽ കൊണ്ടുപോകുന്ന വഴിയാണ് അപകടം ഉണ്ടായത്. ഉടനെ നാട്ടുകാർ ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീയണക്കുകയായിരുന്നു.

English summary: Auto Rickshaw sets on fire

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com