ADVERTISEMENT

ന്യൂഡൽഹി ∙ മദർ തെരേസയുടെ 110-ാം ജന്മവാർഷിക ദിനത്തിൽ ഹൃദയം തൊട്ടൊരു ഓർമ പങ്കുവച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 1991ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെ തന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനായി സന്ദർശിച്ചപ്പോൾ ‘എന്നോടൊപ്പം വരൂ’ എന്നു മദർ തെരേസ പറഞ്ഞതായി പ്രിയങ്ക അനുസ്മരിച്ചു.

‘എന്റെ പിതാവ് കൊല്ലപ്പെട്ടതിനുശേഷം മദർ തെരേസ ഞങ്ങളെ കാണാൻ വന്നു. എനിക്കു പനി ഉണ്ടായിരുന്നു. അവർ എന്റെ കട്ടിലിൽ ഇരുന്നു, കൈ പിടിച്ചു. എന്നിട്ടു പറഞ്ഞു, എന്നോടൊപ്പം വരൂ, ഒരുമിച്ചു പ്രവർത്തിക്കാം. ഞാൻ വർഷങ്ങളോളം അങ്ങനെ ചെയ്തു. നിസ്വാർഥ സേവനത്തിന്റെയും സ്നേഹത്തിന്റെയും പാത എന്നെ തുടർന്നും കാണിക്കുന്ന എല്ലാ മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റർമാരുടെയും സൗഹൃദത്തിന് നന്ദി’– രണ്ട് ചിത്രങ്ങൾക്കൊപ്പം പ്രിയങ്ക ട്വീറ്റ് ചെയ്തു.

English Summary: 'Come and work with me': Mother Teresa told Priyanka after Rajiv's assassination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com