ADVERTISEMENT

കോഴിക്കോട്∙ തിരുവോണ ദിവസം പറമ്പിൽ ബസാറിൽ പാൽ വിതരണത്തിനിടെ മിൽമയുടെ പിക് അപ് വണ്ടിയിൽ കാർ ഇടിച്ച് പിക് അപ് ഡ്രൈവർ പയമ്പ്ര പാലക്കൽ വിപിന് പരുക്കേറ്റു. രാവിലെ ഏഴരയോടെയാണ് അപകടം. 

milma-pick-van-accident-1

ബേക്കറിയിലേക്ക് പാൽ കൊടുത്തു ട്രേ വാനിലേയ്ക്ക് വച്ചു വാതിൽ അടച്ച ഉടനെയാണ് കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വിപിൻ ബോണറ്റിന് മുകളിലേക്ക് മറിഞ്ഞു വീണു. ചില്ല് തെറിച്ച് തലയ്ക്ക് മുറിവേറ്റു.

ഇടതുകാൽ മുട്ടിന് താഴെ പൊട്ടി തൂങ്ങിയിട്ടുണ്ട്. വലതുകാലിനും ക്ഷതമേറ്റു. വിപിനെ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

English Summary: Milma Pick Up Van Accident; CCTV Visual

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com