ADVERTISEMENT

കോഴിക്കോട്∙ കരിപ്പൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1200 ഗ്രാം സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഇന്ന് പുലർച്ചെ ജിദ്ദയിൽ നിന്നു കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ മലപ്പുറം സ്വദേശി അജ്മലിൽ (24) നിന്നാണ് സ്വർണം പിടികൂടിയത്. ഹൈഡ്രോളിക് പമ്പിനുള്ളിലെ കംപ്രസ്സറിനുള്ളിൽ ഉരുക്കി ഒഴിച്ച നിലയിലായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. മാർക്കറ്റിൽ ഇതിനു 62 ലക്ഷം രൂപ വരും.

English Summary: Gold Smuggling through Karipur Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com