ADVERTISEMENT

കോഴിക്കോട്∙ പട്ടര്‍പാലം എലിയറമല സംരക്ഷണ സമിതി വൈസ് ചെയര്‍മാനും ബിജെപി പ്രവര്‍ത്തകനുമായ പട്ടര്‍പാലം താഴത്തുവീട്ടില്‍ കെ.കെ. ഷാജിയെ വധിക്കാന്‍ ശ്രമിച്ച  കേസില്‍ രണ്ടു പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. പുവാട്ടുപറമ്പ് ചായിച്ചം കണ്ടിയിൽ അബ്ദുൽ അസീസ്, മായനാട് പുനത്തിൽ അബ്ദുല്ല എന്നിവരെയാണ് ചേവായൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

2019 ഒക്‌ടോബര്‍ 12 നാണ് കേസിനാസ്പദമായ സംഭവം. രാത്രി ഒൻപതോടെ പട്ടര്‍പാലത്ത് നിന്ന് പറമ്പില്‍ ബസാറിലേക്ക് ഓട്ടോറിക്ഷ ഓട്ടം വിളിച്ച് കൊണ്ടുപോയായിരുന്നു അക്രമം. പറമ്പില്‍ ബസാറിലേക്ക് ഒരാള്‍ ഷാജിയുടെ ഓട്ടോറിക്ഷ ഓട്ടം വിളിക്കുകയും പോലൂര്‍ തയ്യില്‍താഴത്തെത്തിയപ്പോള്‍ ഓട്ടോറിക്ഷ നിര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഓട്ടോറിക്ഷ നിര്‍ത്തിയ ഉടന്‍ പിന്നാലെ ബൈക്കിലെത്തിയവരും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തയാളും ചേര്‍ന്ന് മാരകായുധങ്ങളുമായി ഷാജിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവം നടന്ന് ആളുകള്‍ എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ ഷാജി മാസങ്ങളോളം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

പിടികൂടിയ പ്രതികളെ പട്ടർ പാലത്തും തയ്യിൽ താഴത്തുമെത്തി തെളിവെടുത്തു. ഇന്ന് ഉച്ചയോടെ പ്രതികളുമായി പൊലീസ് പട്ടർപാലത്തെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചു. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ പ്രതികളുടെ മുഖം മറച്ചായിരുന്നു കൊണ്ടുവന്നത്. പ്രതികളുടെ മുഖം കാണിക്കണമെന്ന് പറഞ്ഞ് ജീപ്പിനു മുൻപിൽ നിന്ന് ആളുകൾ ബഹളം വച്ചു. പ്രതികളെ ജീപ്പിൽ നിന്ന് ഇറക്കിയിരുന്നില്ല.

English Summary: Shaji murder Attempt Case: Evidence Collection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com