ADVERTISEMENT

തിരുവനന്തപുരം∙ ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ശനിയാഴ്ച 1736 പേര്‍ക്കെതിരെ കേസെടുത്തു.  അറസ്റ്റിലായത് 591 പേരാണ്. 56 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8034 സംഭവങ്ങളാണ് സംസ്ഥാനത്ത് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റീന്‍ ലംഘിച്ചതിന് മൂന്നുകേസുകളും റജിസ്റ്റര്‍ ചെയ്തു. 

നിരോധനാജ്ഞ പ്രഖ്യാപിച്ച ശനിയാഴ്ച സംസ്ഥാനത്ത് 25 കേസുകളാണ്  റജിസ്റ്റര്‍ ചെയ്തത്. 11 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി  ഒന്ന്, കൊല്ലം സിറ്റി നാല് , ഇടുക്കി  രണ്ട്, തൃശൂര്‍ സിറ്റി ഒന്‍പത്, കോഴിക്കോട് സിറ്റി ഒന്‍പത് എന്നിങ്ങനെയാണ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തത്. കൊല്ലം സിറ്റിയില്‍ പത്തു പേരും ഇടുക്കിയില്‍ ഒരാളും അറസ്റ്റിലായി.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 296, 27, 10

തിരുവനന്തപുരം റൂറല്‍ - 217, 159, 8

കൊല്ലം സിറ്റി - 186, 28, 6

കൊല്ലം റൂറല്‍ - 640, 0, 0

പത്തനംതിട്ട - 31, 27, 3

ആലപ്പുഴ- 80, 46, 4

കോട്ടയം - 21, 11, 0

ഇടുക്കി - 12, 3, 0

എറണാകുളം സിറ്റി - 12, 10, 1

എറണാകുളം റൂറല്‍ - 35, 32, 1

തൃശൂര്‍ സിറ്റി - 21, 37, 3

തൃശൂര്‍ റൂറല്‍ - 9, 16, 1

പാലക്കാട് - 6, 4, 0

മലപ്പുറം - 14, 19, 0

കോഴിക്കോട് സിറ്റി  - 40, 40, 6

കോഴിക്കോട് റൂറല്‍ - 46, 45, 5

വയനാട് - 19, 0, 8

കണ്ണൂര്‍ - 4, 3, 0

കാസർകോട് - 47, 84, 0

English Summary : 25 cases registered in State for violating curfew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com