ADVERTISEMENT

പട്ന ∙ എൽജെപി നേതാവ് ചിരാഗ് പാസ്വാനോടു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അനീതി കാണിച്ചുവെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. എൽജെപിയെന്ന ബിജെപിയുടെ ‘ബി ടീമിനെ’ സൂക്ഷിക്കണമെന്നു ഞായറാഴ്ച തേജസ്വി അണികളോടു പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം തേജസ്വിയുടെ നിലപാട് മാറിമറിഞ്ഞത് അദ്ഭുതത്തോടെയാണു പ്രവർത്തകർ കാണുന്നത്.

ചിരാഗിനു പിതാവ് റാം വിലാസ് പാസ്വാനെ ഏറെ ആവശ്യമുള്ള സമയമാണിത്. നിർഭാഗ്യവശാല്‍ അദ്ദേഹം നമ്മോടൊപ്പമില്ല. അന്നേരം നിതീഷ് ഇങ്ങനെ ചെയ്തത് ശരിയായില്ല – തേജസ്വിയെ ഉദ്ധരിച്ച് വാർത്താ എജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു. എൻഡിഎ സഖ്യകക്ഷിയായിരുന്ന എൽജെപി ഓഗസ്റ്റിലാണു സംസ്ഥാനത്തെ സഖ്യത്തിൽനിന്നു പിന്മാറിയത്.

കോവിഡ് കൈകാര്യം ചെയ്തതിലും അഭയാർഥി, പ്രളയം തുടങ്ങിയ വിഷയങ്ങളിലും നിതീഷ് കുമാർ പരാജയപ്പെട്ടുവെന്നാണു ചിരാഗിന്റെ വിമർശനം. ഒക്ടോബർ 28നാണ് ബിഹാറിലെ ആദ്യഘട്ട പോളിങ്. നവംബർ മൂന്നിന് രണ്ടാം ഘട്ടവും ഏഴിന് മൂന്നാം ഘട്ടവും. നവംബർ 10നാണ് വോട്ടെണ്ണൽ.

English Summary: Tejashwi Yadav makes a U-turn, shows ‘sympathy’ for Chirag Paswan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com