ADVERTISEMENT

ന്യൂഡൽഹി∙ ശത്രുവിമാനങ്ങളും വ്യോമാക്രമണങ്ങളും ചെറുക്കാൻ പുതിയ മിസൈൽ വിജയകരമായി പരീക്ഷിച്ച് പ്രതിരോധ മന്ത്രാലയം. ക്വിക് റിയാക്‌ഷൻ സർഫസ് എയർ മിസൈൽ (ക്യുആർഎസ്എഎം) ആണ് വിജയകരമായി പരീക്ഷിച്ചത്. ഡിആർഡിഒ (ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) ഒഡിഷ ബലസോറിലെ തീരത്താണ് പരീക്ഷണം നടത്തിയത്.

ശത്രുവിമാനങ്ങളേയും മറ്റും തുരത്താനാണ് മിസൈൽ ഉപയോഗിക്കുക. 8 സെക്കൻഡിനുള്ളിൽ 25 മുതൽ 30 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യം തകർക്കാൻ മിസൈലിന് സാധിക്കും. തദ്ദേശീയമായാണ് മിസൈൽ വികസിപ്പിച്ചത്. വളരെ എളുപ്പത്തിൽ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ സാധിക്കുന്നവയാണ് ഈ മിസൈലുകൾ. മിസൈൽ വികസിപ്പിച്ച ശാസ്ത്രജ്ഞരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഡിആർഡിഒ ചെയർമാൻ ഡോ.ജി. സതീഷ് റെഡ്ഡി എന്നിവർ അഭിനന്ദിച്ചു. 

Content highlights: India's quick reaction Missile strikes target

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com