ADVERTISEMENT

ന്യൂഡൽഹി∙ വിശ്വസ്തനായ സഹപ്രവര്‍ത്തകനെയും സുഹൃത്തിനെയുമാണു നഷ്ടമായതെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അനുസ്മരിച്ചു. മാറ്റിനിർത്താനാകാത്ത സഹപ്രവർത്തകനായിരുന്നു അവർ ഓർമിച്ചു.

‘കോൺഗ്രസ് പാർട്ടിക്കായി ജീവിതം മുഴുവൻ ഉഴിഞ്ഞുവച്ച നേതാവിനെയാണ് എനിക്കു നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ വിശ്വാസ്യതയും ആത്മസമർപ്പണവും ജോലിയോടുള്ള പ്രതിജ്ഞാബദ്ധതയും മഹാമനസ്കതയും എപ്പോഴും സഹായത്തിനായി അവിടെയുണ്ടായിരിക്കുമെന്നുള്ളതുമാണ് മറ്റുള്ളവരിൽനിന്ന് അദ്ദേഹത്തെ വേർതിരിച്ചു നിർത്തുന്നത്. വേർപാടിൽ വേദനിക്കുന്ന കുടുംബത്തിന് എല്ലാവിധ ആശ്വാസവും പിന്തുണയും ഏകുന്നു’ – അവർ കുറിച്ചു.

പാര്‍ട്ടിയുടെ നെടുംതൂണായിരുന്നു അഹമ്മദ് പട്ടേലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വെല്ലുവിളികൾ നിറഞ്ഞ സമയത്ത് പാർട്ടിക്കൊപപ്പം അദ്ദേഹം നിന്നു. ബൃഹത്തായ സമ്പത്തായിരുന്നു അദ്ദേഹം. കുടുംബത്തോട് അനുശോചനം അറിയിക്കുന്നു. വിശ്വസ്തനും അവസാനം വരെ ആശ്രയിക്കാന്‍ കഴിയുന്ന സുഹൃത്തിനെയുമാണു കോണ്‍ഗ്രസിന് നഷ്ടമായതെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു.

English Summary: Sonia Gandhi, Rahul, Priyanka remembers Ahmed Patel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com