ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പ്രസിദ്ധീകരിച്ച ട്രെൻഡ് വെബ്സൈറ്റിലെ സാങ്കേതിക തകരാർ കാരണം തിരഞ്ഞെടുപ്പ് കണക്കുകളിൽ വ്യത്യാസം. ഭരണം ഉറപ്പാക്കിയ കോർപറേഷനുകൾ ഉൾപ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ പോലും മുന്നണികളുടെ പേരുകൾ മാറിയത് ആശയക്കുഴപ്പതിനിടയാക്കി.

എന്നാൽ, കണക്കുകളിൽ പിശകു വന്നിട്ടില്ലെന്നും സ്വതന്ത്രരെ ഏതെങ്കിലും കക്ഷികളുടെയോ മുന്നണികളുടെയോ ഭാഗമായി കണക്കാക്കിയുള്ള വിവരങ്ങൾ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തുന്ന സംവിധാനമില്ലെന്നും അധികൃതർ പറഞ്ഞു. സോഫ്റ്റ്‌വെയർ അപ്‍ഡേറ്റ് ചെയ്തു തകരാർ പരിഹരിക്കാൻ നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ ശ്രമം ആരംഭിച്ചെങ്കിലും ഇതുവരെയും പൂർത്തിയായിട്ടില്ല.

16ന് വൈകിട്ട് 3 മണിയോടെയാണു സാങ്കേതികത്തകരാർ ശ്രദ്ധയിൽപെട്ടത്. ഇതേ തുടർന്നു അറുപതോളം വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ വരണാധികാരികൾക്കു വിവരങ്ങൾ ട്രെൻഡ് വെബ്സൈറ്റിൽ രേഖപ്പെടുത്താനായില്ല. സോഫ്റ്റ്‌വെയർ അപ്ഡേറ്റ്‌ ചെയ്ത ശേഷം പുതിയ പാസ്‌വേഡ് നൽകി സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം ഇവ രേഖപ്പെടുത്തും.

English Summary: Technical Problem in Trend Website

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com