ADVERTISEMENT

പത്തനംതിട്ട∙ നഗരസഭയില്‍ ഭരണം നിശ്ചയിക്കുന്നതില്‍ നിര്‍ണായകമായ സ്വതന്ത്രര്‍ ഇനിയും മനസു തുറക്കാത്ത സാഹചര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാക്കി മുന്നണികള്‍. ഇരുമുന്നണികളിൽ നിന്നും ചെയര്‍മാന്‍‍ സ്ഥാനം അടക്കമുള്ള വാഗ്ദാനങ്ങൾ ഉണ്ടെന്നു കോണ്‍ഗ്രസ് വിമതനായി ജയിച്ച കെ.ആര്‍. അജിത് കുമാര്‍. ഒരു മാനദണ്ഡവും നോക്കാതെ അനര്‍ഹര്‍ക്ക് സീറ്റ് നല്‍കിയ ഡിസിസി നേതൃത്വമാണ് ജില്ലയില്‍ യുഡിഎഫിനെ തോല്‍പ്പിച്ചതെന്നും അജിത് കുമാര്‍ പറഞ്ഞു. 

പിന്തുണ തേടി ഇരുമുന്നണികളില്‍ നിന്നും നേതാക്കള്‍ സമീപിച്ചെങ്കിലും കോണ്‍ഗ്രസ് വിമതരായി ജയിച്ച രണ്ടുപേരും ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല. സ്വതന്ത്രന്‍ നഗരസഭ അധ്യക്ഷനാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അജിത് കുമാര്‍ പറയുന്നു.

കോണ്‍ഗ്രസ് വിമതയായി ജയിച്ച ഇന്ദിരാമണിയമ്മയും ഇതുവരെ ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചില്ല. എസ്ഡിപിഐയ്ക്ക് മൂന്നു സീറ്റുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിമതരായി ജയിച്ച അജിത് കുമാറിനെയും ഇന്ദിരാമണിയമ്മയെയും ഒപ്പംകൂട്ടി ഭരണസമിതി രൂപീകരിക്കാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്. 13 സീറ്റ് വീതമാണ് നഗരസഭയില്‍ ഇരുമുന്നണികള്‍ക്കുള്ളത്. 

English Summary: Independents to decide the fate of Pathanamthitta corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com