ADVERTISEMENT

കൊല്ലം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിനു ജില്ലയിൽ തുടക്കം. രാവിലെ എട്ടരയോടെ കൊല്ലത്തെത്തിയ മുഖ്യമന്ത്രി ക്ഷണിക്കപ്പെട്ട 25 പേര്‍ക്കൊപ്പം ആശയവിനിമയം നടത്തി. ഇവർക്കൊപ്പമായിരുന്നു പ്രഭാതഭക്ഷണം. തുടർന്നു, ക്ഷണിക്കപ്പെട്ട 100 പേരുമായി ആശയവിനിമയം. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രകടന പത്രികയിൽ ജില്ലയിൽനിന്ന് ഉൾപ്പെടുത്തേണ്ട പദ്ധതികളെക്കുറിച്ചു നിർദേശങ്ങളാണ് ആരായുന്നത്. മത- സാമുദായിക നേതാക്കൾ, പൗര- വ്യവസായ പ്രമുഖർ തുടങ്ങിയവരുമായാണു ചർച്ച.

അതേസമയം, പരിപാടിയിൽനിന്ന് എൻഎസ്എസ് വിട്ടുനിന്നതു തുടക്കത്തിലേ കല്ലുകടിയായി. എൻഎസ്എസ് കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.ഗോപകുമാറിനെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. ദേവസ്വം ബോർഡ് വിഷയം, മുന്നാക്ക സംവരണം നടപ്പാക്കിയ രീതി തുടങ്ങിയവയോട് എൻഎസ്എസ് നേരത്തെ എതിർപ്പു രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങൾ കൊണ്ടുതന്നെയാണു മുഖ്യമന്ത്രിയുടെ പരിപാടിയിൽനിന്നു വിട്ടുനിന്നതെന്നു ഡോ.ഗോപകുമാർ പറഞ്ഞു.

English Summary: CM Pinarayi Vijayan begins 'Kerala Paryadanam' programme from Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com