ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയെ ചൊല്ലി എഐസിസിക്കു മുന്നിൽ പരാതിക്കെട്ട് അഴിച്ച് കോൺഗ്രസ് നേതാക്കൾ. ഗ്രൂപ്പ് അതിപ്രസരമാണ് തോൽവിക്ക് കാരണമെന്ന് പി.സി.ചാക്കോയും സംസ്ഥാന നേതൃത്വത്തിന് ഏകോപനമില്ലാത്തതാണ് പ്രശ്നമെന്ന് വി.ഡി.സതീശനും ആരോപിച്ചു.  തോൽവിക്ക് എല്ലാ ഡിസിസികൾക്കും ഉത്തരവാദിത്തമുണ്ടെന്നായിരുന്നു കെ.സി.ജോസഫിന്റെ നിലപാട്.

തിരുവനന്തപുരം ഉള്‍പ്പെടെ 7 ഡിസിസി പ്രസിഡന്‍റുമാരെ മാറ്റണമെന്ന് ടി.എന്‍.പ്രതാപനും ആവശ്യപ്പെട്ടു. നേരത്തെ നേതാക്കൾ പരസ്യമായി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഉന്നയിച്ച പരാതികൾ തന്നെയാണ് എഐസിസി സംഘത്തിനു മുന്നിലും അറിയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വേണ്ടത്ര മുന്നൊരുക്കങ്ങൾ ഉണ്ടായില്ല. സോഷ്യൽ ഗ്രൂപ്പുകളെ പോലും ഏകോപിപ്പിക്കാൻ കഴിഞ്ഞില്ല.

തിരഞ്ഞെടുപ്പ് ഫണ്ടുകൾ നൽകാൻ വിമുഖത കാട്ടി തുടങ്ങിയവയാണ് നേതൃത്വത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ. സ്ഥാനാർഥി നിർണയത്തിനെതിരെയും വലിയ തോതിൽ ആക്ഷേപങ്ങൾ ഉണ്ടായെന്നാണ് വിവരം. അതേസമയം, സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റം പരിഗണനയിൽ ഇല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.

English Summary : Complaints piled up in front of AICC regarding pathetic perfomance in local elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com