ADVERTISEMENT

മുംബൈ ∙ ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റെ മരണം ആത്മഹത്യയോ, കൊലപാതകമോ എന്ന കാര്യം സിബിഐ വെളിപ്പെടുത്തണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടു. വലിയ കോലാഹലങ്ങൾക്കു ശേഷം കേസ് സിബിഐ ഏറ്റെടുത്തിട്ടു മാസങ്ങളായി. 

സുശാന്തിന്റെ മരണകാരണം സംബന്ധിച്ച വെളിപ്പെടുത്തലുകൾക്കു രാജ്യത്തെയും മഹാരാഷ്ട്രയിലെയും ജനങ്ങൾ കാതോർക്കുകയാണ്. 

എത്രയും പെട്ടെന്ന് അന്വേഷണ വിവരങ്ങൾ പുറത്തുവിടാൻ സിബിഐ തയാറാകണമെന്ന് അനിൽ ദേശ്മുഖ് നാഗ്പുരിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സിബിഐയുടെ കേസ് അന്വേഷണം എന്തായെന്ന് പലയിടങ്ങളിൽ പോകുമ്പോഴും ആളുകൾ  ചോദിക്കുന്നു. 

മുംബൈ പൊലീസ് കേന്ദ്ര ഏജൻസിക്കു കേസ് കൈമാറിയിട്ട് അഞ്ചു മാസത്തോളമായി. അന്വേഷണം എവിടെയെത്തിയെന്നു പൊതുജനത്തെ അറിയിക്കാൻ സിബിഐ തയാറാകണം - അനിൽ ദേശ്മുഖ് പറഞ്ഞു.

ജൂൺ 14ന് ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണു സുശാന്ത് സിങ്ങിനെ കണ്ടെത്തിയത്. മരണം  ആത്മഹത്യയാണെന്നു മുംബൈ പൊലീസ് ഫൊറൻസിക് അന്വേഷണത്തിനു ശേഷം റിപ്പോർട്ട് നൽകിയെങ്കിലും കൊലപാതകമാണെന്ന് ആരോപിച്ച് ബിജെപിയും ഒരു വിഭാഗം മാധ്യമങ്ങളും രംഗത്തെത്തുകയായിരുന്നു. 

ഉദ്ധവ് സർക്കാർ അന്വേഷണം അട്ടിമറിക്കുകയാണെന്നും ഉദ്ധവിന്റെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയ്ക്കു സംഭവത്തിൽ ബന്ധമുണ്ടെന്നും ബിജെപി നേതാക്കൾ ആരോപിച്ചെങ്കിലും സിബിഐയ്ക്ക് ഇതുവരെയും കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനായിട്ടില്ല. ഇഡി, എൻസിബി തുടങ്ങിയ കേന്ദ്ര ഏജൻസികളും രംഗത്തെത്തിയെങ്കിലും അന്വേഷണത്തിൽ വഴിത്തിരിവുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

English Summary: CBI should reveal if Sushant Singh Rajput’s death was murder or suicide: Anil Deshmukh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com