ADVERTISEMENT

ന്യൂഡൽഹി∙ യുകെയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ വിജയകരമായി കൾച്ചർ ചെയ്ത് ഇന്ത്യ. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് (ഐസിഎംആർ) ആണ് ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻഐവി)  യുകെയിൽനിന്ന് തിരികെയെത്തി കോവിഡ് സ്ഥിരീകരിച്ചവരിൽനിന്ന് ശേഖരിച്ച സാംപിളുകളിൽനിന്നാണ് വൈറസിന്റെ പുതിയ വകഭേദത്തെ വേർതിരിച്ചെടുത്തതെന്ന് ഐസിഎംആർ വ്യക്തമാക്കി.

നിയന്ത്രിത സാഹചര്യങ്ങളിൽ കോശങ്ങൾ അവയുടെ സ്വാഭാവിക പരിതസ്ഥിതിക്ക് പുറത്തുവളരുന്ന പ്രക്രിയയാണ് കള്‍ച്ചർ. ഇതുവരെ മറ്റൊരു രാജ്യങ്ങളും വൈറസിന്റെ പുതിയ വകഭേദത്തെ കൾച്ചർ ചെയ്തതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഐസിഎംആർ പറഞ്ഞു. വെറോ സെൽ ലൈനുകൾ ഉപയോഗിച്ചാണ് വൈറസിനെ കൾച്ചർ ചെയ്തതെന്ന് ഐസിഎംആറിലെയും എൻഐവിയിലേയും ഗവേഷകർ അറിയിച്ചു. 

ലോകത്തെയാകെ പിടിച്ചുലച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ കഴിഞ്ഞ മാസമാണ് യുകെയിൽ സ്ഥിരീകരിച്ചത്. കോവിഡിനേക്കാൾ 70 ശതമാനം കൂടുതൽ വ്യാപനശേഷിയുള്ളതാണ് പുതിയ വൈറസ്. ഇതുവരെ ഇന്ത്യയിലെ 29 പേർക്കാണ് ജനിതക മാറ്റംവന്ന വൈറസ് രോഗം സ്ഥിരീകരിച്ചത്. 

English Summary: India Successfully Cultures UK Coronavirus Strain: Top Medical Body

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com