ADVERTISEMENT

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭൂമി തന്റേതുതന്നെയെന്ന് ഉറച്ച് പറഞ്ഞിരിക്കുകയാണ് പരാതിക്കാരി വസന്ത. ബോബി ചെമ്മണ്ണൂരിനോട് താൻ സ്ഥലത്തിന് വില പറഞ്ഞില്ലെന്നും ഇഷ്ടമുള്ളത് മതിയെന്നുമാണ് പറഞ്ഞത്. 50,000 രൂപ അഡ്വാൻസായി നൽകി- വസന്ത പറഞ്ഞു.

കോളനിയിലെ ദുര്‍നടപ്പുകൾക്ക് താൻ തടസ്സം നിൽക്കുന്നതാണ് അവിടെയുള്ളവർക്ക് വിദ്വേഷം തോന്നാൻ കാരണമെന്നാണ് വസന്തയുടെ വാദം. കൊലപാതകം, മയക്കുമരുന്ന്, കഞ്ചാവ് വിൽപ്പനയും ഒക്കെ സ്ഥിരമായി നടക്കുന്ന സ്ഥലമാണ്. ഇതിനെതിരെ താൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇക്കാരണത്താൽ പലതരത്തിൽ കോളനിവാസികൾ ദ്രോഹിച്ചിരുന്നു.

15 വർഷമായി കരമടയ്ക്കുന്ന ഭൂമിയാണ്. കോടതിയില്‍ ഉടമസ്ഥാവകാശം തെളിയിച്ചിട്ട് ഭൂമി ബോബി ചെമ്മണ്ണൂരിന് നല്‍കാമെന്നും വസന്ത പറയുന്നു. ഇതിനിടെ, വിവാദ ഭൂമി സർക്കാരിന് കൈമാറുമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍. കുട്ടികളുടെ ആഗ്രഹപ്രകാരമാണ് തീരുമാനമെന്നും ബോബി പറഞ്ഞു.

English Summary: Boby Chemmannur offered 50,000 RS as advance for land: Vasantha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com