ADVERTISEMENT

മുംബൈ∙ ഗോവയിലും മഹാരാഷ്ട്രയിലുമായി നർകോട്ടിക്സ് ബ്യൂറോ (എൻസിബി) നടത്തിയ പരിശോധനയിൽ വിവിധയിടങ്ങളിൽ നിന്ന് മയക്കുമരുന്നു കണ്ടെടുത്തു. മുംബൈയിലെ മിറ–ബയാൻഡർ മേഖലയിലെ ക്രൗൺ ബിസിനസ് ഹോട്ടലിൽ നടത്തിയ പരിശോധനയിൽ കന്നട നടി ശ്വേത കുമാരിയെ അറസ്റ്റു ചെയ്തു. 400 ഗ്രാം മെഫെഡ്രോൺ (എംഡി) ആണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. 2015ൽ ‘റിങ് മാസ്റ്റർ’ എന്ന കന്നട ചിത്രത്തിൽ ശ്വേത കുമാരി അഭിനയിച്ചിരുന്നു.

നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് (എൻഡിപിഎസ്) നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശ്വേത കുമാരിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ പറഞ്ഞു. മയക്കുമരുന്ന് വിൽപനയിലെ പ്രധാനിയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടക്കുകയാണ്. സംസ്ഥാനാന്തര മയക്കുമരുന്ന് സിൻഡിക്കേറ്റിന്റെ വരുമാനസ്രോതസ്സിനെക്കുറിച്ചും എൻസിബി അന്വേഷിക്കുന്നുണ്ട്.

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു പിന്നാലെയാണ് ചലച്ചിത്ര മേഖലയിലെ മയക്കുമരുന്നുപയോഗം ചർച്ചയാകുന്നതും ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർ പിടിയിലാകുന്നതും. സെപ്റ്റംബറിൽ നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗിൽറാണിയും അറസ്റ്റിലായതോടെ കന്നട സിനിമ മേഖലയിലേക്കുള്ള മയക്കുമരുന്ന് ഉപയോഗവും ചർച്ചയായി.

English Summary: Drugs Racket: South actress Shweta Kumari arrested by NCB in Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com