ADVERTISEMENT

തിരുവനന്തപുരം∙ വൈറ്റില പാലത്തിന്റെ നിർമാണം പൂർത്തിയായി, ബലപരിശോധനകൾ കഴിഞ്ഞ സാഹചര്യത്തിൽ പൗരൻമാർക്ക് ഉപയോഗിക്കാൻ തുറന്നു കൊടുക്കാത്തത് അവരുടെ അവകാശങ്ങളെ ലംഘിക്കലാണെന്നു മുൻ ഡിജിപി ജേക്കബ് തോമസ്. 

കൺസ്യൂമർ ഈസ് ദ കിങ്– ഉപഭോക്താവാണ് രാജാവ് എന്നാണ് മാനേജ്മെന്റ് തത്വം. ഉപഭോക്താവിന്റെ ആവശ്യം നിറവേറ്റുകയാണു മാനേജ്മെന്റിന്റെ ഉത്തരവാദിത്തം. മാനേജ്മെന്റിനു പകരം സർക്കാരിന്റെ കാര്യമെടുത്താൽ പൗരനു സന്തോഷം നൽകുകയും അവരുടെ ജീവിതം ആയാസരഹിതമാക്കുകയുമാണ് സർക്കാർ ചെയ്യേണ്ടത്. വൈറ്റില പാലത്തിന്‍റെ പണിക്ക് എത്രയോ വർഷം കാലതാമസമുണ്ടായി. അങ്ങനെയൊരു പാലം തുറന്നു കൊടുക്കുന്നതു തടഞ്ഞാൽ അതു സ്ഥാപിത താൽപര്യമാണ്. പാലം ഉപയോഗയോഗ്യമല്ലെങ്കിലോ ജനങ്ങളുടെ ജീവനു ഭീഷണിയുണ്ടെങ്കിലോ തടയാം. അല്ലെങ്കില്‍ എന്തിനാണ് തടയുന്നത്? പൗരനു സമയം ലാഭിച്ചു പാലത്തിലൂടെ സഞ്ചരിക്കുകയെന്നതാണു സർക്കാർ ഉദ്ദേശ്യമെങ്കിൽ തുറക്കണം. ജനാധിപത്യത്തിൽ പൗരനാണു മാസ്റ്റർ. പാലം പണി കഴിഞ്ഞ അന്നു തന്നെ തുറക്കേണ്ടതായിരുന്നു.

വിവാദമായ പാലാരിവട്ടം പാലം ഉദ്ഘാടനം ചെയ്തത് ഈ സർക്കാരാണ്. ഉദ്ഘാടനം ചെയ്യുന്നവർക്ക് അതിൽ ഉത്തരവാദിത്തം ഉണ്ടാകേണ്ടതാണ്. ‘ഇതാ പാലം തുറന്നു, നിങ്ങൾക്കു സുരക്ഷിതമായി സഞ്ചരിക്കാം’–എന്ന സന്ദേശമാണ് സർക്കാർ നൽകേണ്ടത്. ഉദ്ഘാടനത്തിന്റെ അർഥം രാഷ്ട്രീയ പ്രചാരണമാകരുത്. ജനങ്ങളുടെ പണമുപയോഗിച്ചു നിർമാണം നടത്തുമ്പോൾ കാര്യശേഷിയുള്ള ആളായിരിക്കണം ഉദ്ഘാടനം ചെയ്യേണ്ടത്. വിദേശത്തൊക്കെ അണക്കെട്ടുകൾ ഉദ്ഘാടനം ചെയ്യുന്നത് എൻജിനീയർമാരാണ്. അല്ലെങ്കില്‍ എന്ത് വിശ്വാസ്യതയുണ്ടാകും. നിർമാണത്തിൽ പ്രശ്നമുണ്ടാകുമ്പോൾ, തുറന്നു കൊടുത്തവർ കയ്യും കഴുകി തങ്ങൾക്ക് ഒന്നും അറിയില്ല എന്നു പറയുന്നതാണ് നാട്ടിലെ അവസ്ഥ.

English Summary: Ex DGP Jacob Thomas on Vyttila Flyover opening issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com