ADVERTISEMENT

കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിനു മറുപടിയുമായി ജസ്റ്റിസ് ബി.കെമാല്‍ പാഷ. മേൽപാലങ്ങളുടെ ഉദ്ഘാടനം വൈകുന്നതിൽ പ്രതികരിച്ച് പൗരനെന്ന നിലയിലാണെന്നും പ്രതികരിച്ചതുകൊണ്ടാണ് പാലം ഇപ്പോഴെങ്കിലും തുറന്നുകൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. വൈറ്റില മേൽപാലം ജനങ്ങൾ തുറന്നതിൽ തെറ്റില്ലെന്നായിരുന്നു കെമാല്‍ പാഷയുടെ പരമാർശം. ഇതിന്റെ പേരില്‍ വിവിധയിടങ്ങളില്‍നിന്ന് ഫോണില്‍ അസഭ്യവര്‍ഷമാണ് കെമാല്‍ പാഷയ്ക്കു നേരിടേണ്ടിവന്നത്. ഇതിനെതിരെ അദ്ദേഹം പൊലീസില്‍ പരാതിപ്പെട്ടു.

എന്നാൽ, നീതി പീഠത്തിൽ ഉന്നത സ്ഥാനം വഹിച്ചവർ ഇത്തരം ചെയ്തികൾക്ക് കുടപിടിക്കരുതെന്നും ഉത്തരവാദിത്തമില്ലാതെ പ്രതികരിക്കരുതെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. അങ്ങനെയുണ്ടായാൽ അതിനോട് സഹതപിക്കാനേ നിർവാഹമുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. വൈറ്റില മേൽപാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നിതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

English Summary: Justice B Kemal Pasha against Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com