ADVERTISEMENT

കൊച്ചി∙ സ്വർണക്കടത്ത് കേസിൽ എൻഐഎ യുഎപിഎ ചുമത്തിയ പ്രതികൾക്കെതിരായ പത്തു സാക്ഷികളുടെ വിവരങ്ങൾ രഹസ്യമാക്കി കോടതി ഉത്തരവ്. എൻഐഎ അന്വഷണ സംഘത്തിന്റെ പ്രത്യേക അഭ്യർഥനയെ തുടർന്നാണ് കോടതിയുടെ നടപടി. ഈ സാക്ഷികളുടെ വിവരങ്ങൾ കേസിന്റെ ഉത്തരവുകളിലൊ വിധിന്യായങ്ങളിലൊ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന രേഖകളിലൊ ഉണ്ടാവില്ല. 

അതുപോലെ ഇവരുടെ വ്യക്തി വിവരങ്ങൾ വേളിപ്പെടുത്തുന്ന രേഖകളൊ മൊഴിപ്പകർപ്പുകളൊ പ്രതികൾക്കും അവരുടെ അഭിഭാഷകർക്കും കൈമാറില്ല. സാക്ഷികളുടെ ജീവന് ഭീഷണിയുണ്ടായേക്കാം എന്നതിനാലാണ് എൻഐഎ ഇത്തരം ഒരു ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. 

യുഎപിഎ ചുമത്തുന്ന കേസുകളിൽ മാപ്പുസാക്ഷിയാക്കപ്പെടുന്നവരുടെയൊ മറ്റു സാക്ഷികളുടെയൊ വിവരങ്ങൾ ഇത്തരത്തിൽ കോടതി രഹസ്യമാക്കി പ്രഖ്യാപിക്കുന്നത് പതിവുണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. കേസിന്റെ വിചാരണ സമയങ്ങളിൽ ഇവർ കോടതികളിലെത്തുകയും ജഡ്ജിയുടെ മുമ്പാകെ സാക്ഷിമൊഴി നൽകുകയും ചെയ്യും. കേസിൽ രഹസ്യമാക്കിയ സാക്ഷികളുടെ വിവരങ്ങൾ പുറത്തു വിടുന്നതിന് മാധ്യമങ്ങൾക്കും വിലക്കുണ്ടാകും. 

English Summary : Witness details of gold smuggling case were kept secret

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com