ADVERTISEMENT

അബുദാബി∙ കോവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളം കുറയ്ക്കാൻ അനുമതി നൽകിയ ഉത്തരവ് സൗദി അറേബ്യ റദ്ദാക്കി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജീവനക്കാര്‍ക്കുമേല്‍ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് നീക്കി.

ശമ്പളം വെട്ടിക്കുറയ്ക്കല്‍, ശമ്പളമില്ലാ അവധി, ലേ–ഓഫ് തുടങ്ങിയവ ഉൾപ്പെടെയാണു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇനി മുതല്‍ സൗദിയിലെ കമ്പനികൾക്ക് കോവിഡിന്റെ പേരില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനോ നിര്‍ബന്ധിതമായി ശമ്പളമില്ലാ അവധി നല്‍കാനോ സാധിക്കില്ല.

English Summary: Saudi Arabia revokes labour resolutions prompted by COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com