ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെയ്ക്കെതിരെയുള്ള ലൈംഗിക പീഡന പരാതി പിൻവലിച്ചു. പരാതി പിൻവലിക്കുന്നുവെന്ന് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥരോട് യുവതി പറഞ്ഞത്. എന്നാൽ പിൻവലിക്കാനുള്ള കാരണം വ്യക്തമാക്കിയില്ല. ജനുവരി 11നാണ് സാമൂഹ്യ നീതി മന്ത്രി ധനഞ്ജയ് മുണ്ടെയ്ക്കെതിരെ യുവതി പരാതി നൽകിയത്. 2006ൽ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ബീഡ് ജില്ലയിൽ നിന്നുള്ള എൻസിപി നേതാവാണ് മുണ്ടെ. പരാതി തള്ളിയ മുണ്ടെ, തന്നെ ഭീഷണിപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നും പറഞ്ഞു. അതേ സമയം പരാതിക്കാരിയുടെ സഹോദരിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് മുണ്ടെ സമ്മതിച്ചു. പരാതി ഉയർന്നതിനെത്തുടർന്ന് മുണ്ടെ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. എന്നാൽ മുണ്ടെയ്ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയാറായില്ല. അന്വേഷണം നടത്തി സത്യം പുറത്തുവന്നശേഷം നടപടി സ്വീകരിക്കാമെന്നായിരുന്നു എൻസിപി നേതാവ് ശരദ് പവാർ പ്രതികരിച്ചത്. 

Content Highlights: Woman withdraws rape complaint against Maharashtra minister Dhananjay Munde 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com