ADVERTISEMENT

കൽപറ്റ∙ വയനാട് പരിസ്ഥിതി ദുർബല മേഖലയ്ക്കായി ശുപാർശ നൽകിയത് സംസ്ഥാന സർക്കാരാണെന്ന് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി. കേന്ദ്രം നേരിട്ടല്ല മേഖലകൾ നിർണയിച്ചത്. ഇപ്പോഴത്തേതു കരട് വിജ്ഞാപനമാണ്. അന്തിമ വിജ്ഞാപനം ചർച്ചകൾക്കുശേഷം മാത്രമേ പുറത്തിറക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കഴി‍ഞ്ഞ 28നാണു വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും ജനവാസകേന്ദ്രങ്ങളുൾപ്പെടെയുള്ള 6 വില്ലേജുകളെ ബഫർ സോണിലുൾപ്പെടുത്തി കരട് വിജ്ഞാപനം ഇറങ്ങിയത്. ജീവനോപാധികൾക്കുൾപ്പെടെ നിരോധനവും നിയന്ത്രണങ്ങളും നിർദേശിക്കുന്ന വിജ്ഞാപനം കർഷകസമൂഹത്തിനിടയിൽ വലിയ ആശങ്കയാണുണ്ടാക്കിയിട്ടുള്ളത്. ബഫർസോണിൽ 99.5 ചതുരശ്ര കിലോമീറ്ററും വനത്തിനു പുറത്തുള്ള ജനവാസകേന്ദ്രങ്ങളാണ്. പരമാവധി 3.4 കിലോമീറ്റർ വരെയാണു പരിസ്ഥിതിലോല മേഖല.

ഇത് വിവാദമായതോടെ വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള ബഫർസോൺ വിസ്തൃതി 118.59 ചതുരശ്ര കിലോമീറ്ററിൽനിന്ന് 88 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കാൻ കേരളം ശുപാർശ നൽകിയിരുന്നു. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് കേരളത്തിന്റെ ശുപാർശ.

Content Highlights: Wayanad buffer zone notification

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com