ADVERTISEMENT

പാലക്കാട്∙ ജില്ലയിലെ കോണ്‍ഗ്രസിൽ ഗ്രൂപ്പ് പോര്. ഷാഫി പറമ്പിലിനെതിരെ മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി.ഗോപിനാഥ് സിപിഎം പിന്തുണയോടെ മത്സരിച്ചേക്കും. ഇന്നത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനമുണ്ടാകാനാണ് സാധ്യത. കോൺഗ്രസിലെ ഗ്രൂപ്പ് പോരാണ് കാരണമെന്നാണ് വിലയിരുത്തുന്നത്.

കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിരുന്നു. എ.വി.ഗോപിനാഥ് പാർട്ടിയുടെ സംസ്ഥാന, ജില്ലാ നേതൃത്വവുമായി നേരത്തെ തന്നെ ഭിന്നതയിലായിരുന്നു. ഡിസിസി അധ്യക്ഷനായി സേവനം ചെയ്യുമ്പോഴാണ് 2011 ൽ ഷാഫി പറമ്പിൽ ആദ്യമായി പാലക്കാട് മത്സരിക്കാനായി എത്തുന്നത്.

എ.വി.ഗോപിനാഥിനെ മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരിക്കെയാണ് കെഎസ്‌യു‌ക്കാരനായ ഷാഫിയെ മത്സരിപ്പിക്കുന്നതും എ.വി.ഗോപിനാഥ് അച്ചടിച്ചു വച്ചിരുന്ന പോസ്റ്ററുകളും മറ്റും മാറ്റുന്നതും. അന്ന് മുതൽ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വത്തിനു കഴിഞ്ഞതുമില്ല.

പാർട്ടി അവഗണിക്കുന്നുവെന്നും തന്നെ ഉന്മൂലനം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നതിന്‍റെ കാരണം അറിയണമെന്നും എ.വി.ഗോപിനാഥ് മനോരമ ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടി വിടുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്നും എ.വി.ഗോപിനാഥ് പറഞ്ഞു. നേതാക്കളുടെ സമീപനം അനുസരിച്ച് തീരുമാനമെടുക്കും. തന്‍റെ യോഗ്യതക്കുറവ് പാര്‍ട്ടി വ്യക്തമാക്കണമെന്നും എ.വി. ഗോപിനാഥ് പറഞ്ഞു.

English Summary: Former DCC President to Contest Against Shafi Parambil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com