ADVERTISEMENT

പാലക്കാട് ∙ വിമത നേതാവ് എ.വി.ഗോപിനാഥുമായി അനുനയ ചര്‍ച്ച നടത്തി കെ.സുധാകരന്‍ എംപി. കെപിസിസി നേതാക്കള്‍ നാളെ ഗോപിനാഥുമായി സംസാരിക്കുമെന്ന് സുധാകരൻ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും. ഡിസിസി പ്രസിഡന്റ് ശ്രീകണ്ഠനോടും ചർച്ച നടത്തി.

എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് അദ്ദേഹത്തിന്റേയും അഭിപ്രായം. അണികളുള്ള നേതാവാണ് ഗോപിനാഥ്. പാര്‍ട്ടിക്ക് ഒരു പോറലും ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ യുഡിഎഫ് ഏറ്റവും കൂടുതൽ സീറ്റ് നേടുമെന്നും സുധാകരന്‍ പറഞ്ഞു. തീരുമാനം വരുംവരെ കാത്തിരിക്കുമെന്ന് ഗോപിനാഥ് പ്രതികരിച്ചു.

Content Highlights: Palakkad congress dispute: AV Gopinath talks with K Sudhakaran

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com