ADVERTISEMENT

ന്യൂഡല്‍ഹി∙ ചൈനയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കരയിലും കടലിലും പ്രതിരോധം ശക്തമാക്കാന്‍ ആയുധസജ്ജമായ 30 യുഎസ് ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ പദ്ധതിയിടുന്നു. മൂന്ന് ബില്യണ്‍ ഡോളര്‍ (ഏകദേശം 21000 കോടി രൂപ) ചെലവിട്ട് 30 എംക്യൂ-9ബി പ്രഡേറ്റര്‍ ഡ്രോണുകള്‍ സാന്തിയാഗോയിലെ ജനറല്‍ ആറ്റോമിക്‌സില്‍നിന്നു വാങ്ങാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. 

നിലവില്‍ നിരീക്ഷണങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഡ്രോണ്‍ ഉപയോഗിക്കുന്നത്. എംക്യൂ-9ബി പ്രഡേറ്റര്‍ ഡ്രോണുകള്‍ക്ക് 1,700 കിലോ ആയുധങ്ങള്‍ വഹിച്ച് 48 മണിക്കൂര്‍ പറക്കാന്‍ ശേഷിയുള്ളവയാണ്. മനുഷ്യസാന്നിധ്യം ഒഴിവാക്കി മിസൈലുകളും ബോംബുകളും ശത്രുകേന്ദ്രങ്ങളില്‍ കൃത്യമായി പ്രയോഗിക്കാന്‍ ഈ ഡ്രോണുകള്‍ക്കു കഴിയും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നാവികസേനയ്ക്ക് ഈ ഡ്രോണുകള്‍ കരുത്തു പകരും. ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ തര്‍ക്കപ്രദേശത്തുള്ള ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യം വയ്ക്കാന്‍ സൈന്യത്തിന് എളുപ്പമാകുകയും ചെയ്യും. 

കഴിഞ്ഞ വര്‍ഷം അതിര്‍ത്തിയില്‍ ചൈന സൈനിക നീക്കങ്ങള്‍ ശക്തമാക്കിയപ്പോള്‍ ആയുധമില്ലാത്ത രണ്ട് എംക്യൂ-9 പ്രഡേറ്റര്‍ ഡ്രോണുകള്‍ ഇന്ത്യ പാട്ടത്തിനെടുത്തിരുന്നു. അമേരിക്കക്കാര്‍ നിയന്ത്രിക്കുന്ന ഡ്രോണുകള്‍ അതിര്‍ത്തിയില്‍ പറക്കുന്നതില്‍ വ്യോമസേന ആശങ്ക അറിയിച്ചതിനാല്‍ അവ ഉപയോഗിച്ചില്ല.

English Summary: India To Buy First US Armed Drones At $3 Billion To Counter China, Pak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com