ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തു വീണ്ടും കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് വിഡിയോ കോൺഫറൻസ് വഴിയാണ് യോഗം.

രാജ്യത്ത് പ്രതിദിനം 10,000 എന്ന നിലയിൽ ചുരുങ്ങിയ കോവിഡ് കേസുകൾ പിന്നീട് വർധിച്ചിരുന്നു.  തിങ്കളാഴ്ച അത് 26,291 രോഗികൾ എന്ന നിലയിലേക്ക് ഉയർന്നതോടെയാണു മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചത്. കഴിഞ്ഞ 85 ദിവസത്തെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് നിരക്കാണിത്.

മഹാരാഷ്ട്രയാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിൽ. തമിഴ്നാട്, പഞ്ചാബ്, മധ്യപ്രദേശ്, ഡൽഹി, ഗുജറാത്ത്, കർണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും പ്രതിദിന കോവിഡ് നിരക്ക് വർധിക്കുകയാണ്.

English Summary: Prime Minister to meet Chief Ministers on wednesday over fresh covid surge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com