ADVERTISEMENT

കാഠ്മണ്ഡു∙ ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത നേപ്പാളിലെ മുൻ രാജാവ് ഗ്യാനേന്ദ്ര ഷായ്ക്കും (73) മുൻ രാജ്ഞി കോമൾ ഷായ്ക്കും (70) കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിൽനിന്ന് മടങ്ങിയെത്തിയ ശേഷം നടത്തിയ പിസിആർ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും ഹരിദ്വാറിലെ ഹർ കി പൗരിയിലെ പുണ്യ സ്നാനത്തിൽ പങ്കെടുത്തിരുന്നു.

നേപ്പാളിലേക്ക് മടങ്ങിയെത്തിയ മുൻ രാജാവിനെയും രാജ്ഞിയെയും സ്വാഗതം ചെയ്യുന്നതിനായി നൂറുകണക്കിന് ആളുകൾ കാഠ്മണ്ഡുവിലെ വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനായി കോൺടാക്റ്റ് ട്രെയ്‌സിങ് ആരംഭിച്ചിട്ടുണ്ട്.

രാജകൊട്ടാരത്തിൽ നടന്ന കൂട്ടക്കൊലയിൽ മൂത്ത സഹോദരൻ ബിരേന്ദ്ര ബിർ ബിക്രം ഷാ ദേവും കുടുംബവും കൊല്ലപ്പെട്ടതിനെത്തുടർന്ന് 2001 ൽ ഗ്യാനേന്ദ്ര ഷാ നേപ്പാൾ രാജാവായി. 2008ൽ രാജഭരണം ഇല്ലാതായതിനെ തുടർന്ന് അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു.

English Summary: Nepal's Ex-King Gyanendra, Queen Komal Test COVID-19 Positive After Attending Maha Kumbh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com