ADVERTISEMENT

കണ്ണൂർ∙ സംസ്ഥാനത്തെ ഇടതുതരംഗത്തിന് മാറ്റ് കൂട്ടി മട്ടന്നൂരിൽ കെ.കെ.ശൈലജയുടെ ചരിത്രവിജയം. 61,035 വോട്ടുകൾക്കാണ് ആരോഗ്യമന്ത്രി വീണ്ടും ജയിച്ചു കയറുന്നത്. യുഡിഎഫ് സ്ഥാനാർഥി ഇല്ലിക്കൽ അഗസ്തിയെയാണ് റെക്കോഡ് ലീഡോടെ ശൈലജ തോൽപ്പിച്ചിരിക്കുന്നത്. 

പിണറായിക്ക് ധര്‍മടത്ത് 49061 വോട്ടിന്റെ ലീഡ്. സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാർഥിയാണ് കെ.കെ ശൈലജ. 2016-ൽ ആലത്തൂർ മണ്ഡലത്തിൽ സിപിഎമ്മിലെ എം ചന്ദ്രൻ 47, 6741 വോട്ടുകളുടെ ഭൂരിപക്ഷം നേടിയതാണ് ഇതുവരെയുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം.

English Summary: mattannur-election-result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com